Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടുകാരോട് പിണങ്ങി പെട്രോളൊഴിച്ച് തീ കൊളുത്തി; 12 വയസ്സുകാരന് ദാരുണാന്ത്യം

കോട്ടയം: ജില്ലയിൽ 12 വയസ്സുകാരന് ദാരുണാന്ത്യം. വീട്ടുകാരോട് പിണങ്ങിയ കാരണത്താൽ പെട്രോളൊഴിച്ച് കുട്ടി തീ കൊളുത്തി മരിച്ചു. കോട്ടയം പാമ്പാടിയിൽ ആണ് സംഭവം നടന്നത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ആയിരുന്നു സംഭവം. പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ മാധവ് (12) ആണ് മരിച്ചത്.

സ്വന്തം മാതാപിതാക്കളോട് പിണങ്ങി വീട്ടിലിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു 12 വയസ്സുകാരൻ. ഉടൻ തന്നെ പൊള്ളലേറ്റ മാധവിനെ ആശുപത്രിയിൽ എത്തിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് കുട്ടിയെ എത്തിച്ചത്.

kottam

എന്നാൽ മാധവന്റെ ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചിരുന്നില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ ആണ്. പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മാധവ്.

എലപ്പള്ളി മൂന്നുവയസുകാരന്റെ മരണം; അമ്മയുടെ ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കോ?

പാലക്കാട്: എലപ്പുള്ളിയിലെ മൂന്ന് വയസുകാരന്റെ കൊലപാതകത്തിൽ ആരോപണവുമായി പിതാവിന്റെ കുടുംബം രംഗത്ത്. പ്രതി ആയ അമ്മയുടെ അടുത്ത ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ട് എന്നാണ് കുട്ടിയുടെ മുത്തച്ഛൻ പറയുന്നത്. കൊലപാതക ശേഷം അമ്മ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ ആണ് പെരുമാറിയതെന്ന് സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്നു വയസ്സുകാരന്റെ കൊലപാതകത്തിൽ അമ്മ ആസിയയുടെ അറസ്റ്റിന് പിന്നാലെ ആണ് കുട്ടിയുടെ മുത്തച്ഛൻ ആരോപണവുമായി എത്തിയത്.

ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ആസിയ. മകനെ കൊലപ്പെടുത്തിയത് ഒറ്റയ്ക്കല്ല. ആസിയയുടെ സഹോദരിയെയും ഭർത്താവിനെയും ചോദ്യം ചെയ്യണം. എന്നാൽ ആരോപണം ആസിയയുടെ സഹോദരി തളളി. രാവിലെ കുട്ടി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ആസിയക്ക് പ്രണയം ഉണ്ടായിരുന്നുവെന്നും മകൻ തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് സഹോദരി ആജിറ പറയുന്നത്.

പ്രൈവറ്റായി പ്ലസ് ടു പഠിക്കുകയാണ് ആസിയ. അതിനിടയിലാണ് ഇരുപത് കാരനുമായി പ്രണയത്തിലാവുന്നത്. ഭർത്താവും കുട്ടിയുമുണ്ടെന്ന് മറച്ചു വച്ചായിരുന്നു ബന്ധം. കുട്ടിയെ ഒഴിവാക്കാനാണ് കൊന്നുകളഞ്ഞത്. നിലവിൽ അമ്മയെ മാത്രമാണ് കസബ പൊലീസ് പ്രതി ചേർത്തിട്ടുള്ളത്.

സഹോദരനെ വെട്ടിയ കേസിലെ പ്രതി പിടിയിൽ, ഒളിവിൽ കഴിഞ്ഞത് പള്ളിയുടെ മച്ചിന്റെ മുകളിൽ

മാന്നാർ: ഉളുന്തിയിൽ സഹോദരനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ഉളുന്തി തോട്ടത്തിൽ വീട്ടിൽ ജോയി (64) ആണ് മാന്നാർ പൊലീസിന്റെ പിടിയിൽ ആയത്. ഇയാളുടെ സഹോദരൻ തോട്ടത്തിൽ ഡെന്നീസിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.

തലയ്ക്ക് നാലോളം വെട്ടേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഡെന്നിസിന്റെ നില ഗുരുതരം ആണ്. ഡെന്നീസിനെ വെട്ടിയ ശേഷം ജോയി ഒളിവിലായിരുന്നു. മാന്നാർ പൊലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഉളുന്തി പള്ളിയുടെ മുകളിലെ മച്ചിനു മുകളിൽ ഒളിവിൽ കഴിയുകയാണെന്ന് മനസ്സിലായത്.

മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ ജി. സുരേഷ് കുമാർ, ഗ്രേഡ് എസ്‌ഐ മാരായ ശ്രീകുമാർ , ജോൺ തോമസ് , സിവിൽ പൊലീസ് ഓഫീസർമാരായ, സാജിദ്, ഹാഷിം , അനീഷ്‌, ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ സ്‌ക്വാഡിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണ പിള്ള , അരുൺ ഭാസ്കർ എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+