കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് 12കാരിക്ക് കൊറോണ സ്ഥിരീകരിച്ചു: പെൺകുട്ടി എത്തിയത് മുംബൈയിൽ നിന്ന്

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയ്ക്ക് ആശ്വാസകരമായി കൊറോണ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ്. ശനിയാഴ്ച ഒരാൾക്കാണ് ജില്ലയിൽ രോഹം സ്ഥിരീകരിച്ചിട്ടുള്ളത്. മെയ് 28ന് മുംബൈയില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന എലിക്കുളം സ്വദേശിനിയായ 12 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി ജില്ലയിൽ തിരിച്ചെത്തിയത്. എന്നാൽ മാതാപിതാക്കളുടെ സാമ്പിള്‍ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ പിആർ വർക്ക്, പാർട്ടി ചാനലിന് ഒരു എപ്പിസോഡിന് 2.25 ലക്ഷം, ആഞ്ഞടിച്ച് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയുടെ പിആർ വർക്ക്, പാർട്ടി ചാനലിന് ഒരു എപ്പിസോഡിന് 2.25 ലക്ഷം, ആഞ്ഞടിച്ച് ഉമ്മൻ ചാണ്ടി

രോഗം ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. മെയ് 25ന് മഹാരാഷ്ട്രയിൽ നിന്ന് തിരിച്ചെത്തിയ പാറത്തോട് സ്വദേശിനി(31)ക്കും മെയ് 26ന് കുവൈറ്റില്‍നിന്ന് വന്ന ഏറ്റുമാനൂര്‍ സ്വദേശിനി(40)ക്കുമാണ് രോഗം ഭേദമായത്. ഇരുവരും വീട്ടിലേക്ക് മടങ്ങി. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 44 ആയി ഉയർന്നിട്ടുണ്ട്. നിലവില്‍ കോട്ടയം ജില്ലക്കാരായ 45 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.ഇന്ന് ലഭിച്ച 235 പരിശോധനാ ഫലങ്ങളില്‍ 234 എണ്ണവും നെഗറ്റീവാണ്. ഇന്ന് 240 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

covid19-

ഇന്ന് സംസ്ഥാനത്ത് 85 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ 8 പേര്‍ക്കും എറണാകുളം ജില്ലയില്‍ 7 പേര്‍ക്കും ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്- 21, യുഎഇ.- 16, സൗദി അറേബ്യ- 7, ഒമാന്‍- 4, നൈജീരിയ- 3, റഷ്യ- 2) 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 6, തമിഴ്‌നാട്- 5, ദില്ലി- 4, രാജസ്ഥാന്‍- 1, പശ്ചിമ ബംഗാള്‍- 1, ഉത്തര്‍ പ്രദേശ്- 1) വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 4 പേര്‍ക്ക് വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഒരാളും മലപ്പുറം ജില്ലയിലെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം ബാധിച്ചത്. അതേ സമയം സംസ്ഥാനത്ത് ചികിത്സയിലായിരുന്ന 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കൊറോണ കാലത്ത് നൽകിയ അടിയാണ് വൈദ്യുതി ബിൽ വർദ്ധന, സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണ്: കെ സുരേന്ദ്രൻകൊറോണ കാലത്ത് നൽകിയ അടിയാണ് വൈദ്യുതി ബിൽ വർദ്ധന, സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണ്: കെ സുരേന്ദ്രൻ

ആലപ്പുഴയില്‍ വീണ്ടും ആശങ്ക..!! ഇന്ന് രോഗം സ്ഥിരീകരിച്ചത് 9 പേര്‍ക്ക്; ജില്ലയില്‍ 104 രോഗികള്‍ആലപ്പുഴയില്‍ വീണ്ടും ആശങ്ക..!! ഇന്ന് രോഗം സ്ഥിരീകരിച്ചത് 9 പേര്‍ക്ക്; ജില്ലയില്‍ 104 രോഗികള്‍

English summary
12 Year old girl tests coronavirus positive Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X