Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 126 പേർക്ക് കൊവിഡ്: 118 പേർക്കും കൊവിഡ്, കോട്ടയം മുനിസിപ്പാലിറ്റിയിൽ 22 പേർക്ക് രോഗം!!

കോട്ടയം: കോട്ടയം ജില്ലയില്‍ 126 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ ബാധിച്ച 118 പേരും സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ എട്ടു പേരുമാണ് ഉള്‍പ്പെടുന്നത്. കോട്ടയം മുനിസിപ്പാലിറ്റിയില്‍ സമ്പര്‍ക്കം മുഖേന 22 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ആര്‍പ്പൂക്കരയിൽ-10 പേർക്കും, കുമരകത്ത് 7 പേർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുണ്ടക്കയം, തലപ്പലം, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ- 6 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തൃക്കൊടിത്താനം, കൂരോപ്പട എന്നിവിടങ്ങളിൽ 5 വീതവും രോഗം സ്ഥിരീകരിച്ച ഈ പ്രദേശങ്ങളാണ് സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍. അതേ സമയം ജില്ലയിൽ 81 പേര്‍ രോഗമുക്തരായി. നിലവില്‍ 1311 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3543 പേര്‍ക്ക് രോഗം ബാധിച്ചു. 2229 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ആകെ 13124 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. ജില്ലയിൽ കഴിഞ്ഞ കുറേ ദിവസങ്ങളിലായി നൂറിന് മുകളിലാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം.

corona15-159

സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 176 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 172 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, എറണാകുളം ജില്ലകളില്‍ നിന്നുള്ള 140 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
    No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam

    10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 24ന് മരണമടഞ്ഞ തിരുവനന്തപുരം മലയം സ്വദേശി ശിവരാജൻ (67), തിരുവനന്തപുരം വെണ്‍പകല്‍ സ്വദേശി മഹേശ്വരന്‍ ആശാരി (76), തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിനി വിമലാമ്മ (83), കണ്ണൂര്‍ പാനൂര്‍ സ്വദേശി മുഹമ്മദ് സഹീര്‍ (47), ആഗസ്റ്റ് 19ന് മരണമടഞ്ഞ കോഴിക്കോട് മണിപുരം സ്വദേശി മാമ്മി (70), ആഗസ്റ്റ് 20ന് മരണമടഞ്ഞ കണ്ണൂര്‍ കുഴുമ്മല്‍ സ്വദേശി സത്യന്‍ (53), തിരുവനന്തപുരം വലിയതുറ സ്വദേശി സേവിയര്‍ (50), ആഗസ്റ്റ് 23ന് മരണമടഞ്ഞ തൃശൂര്‍ വലപ്പാട് സ്വദേശി ദിവാകരന്‍ (65), ആലപ്പുഴ പഴവീട് സ്വദേശിനി ഫമിനാ ഷെറീഫ് (40), കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി ഏലിക്കുട്ടി (64) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് രോഗം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 267 ആയി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+