Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഗവ്യാപനത്തിന് ശമനം: കോട്ടയത്ത് 127 പേര്‍ക്ക് കൊവിഡ്; 202 പേര്‍ക്ക് രോഗമുക്തി

കോട്ടയം: കോട്ടയം ജില്ലയില്‍ 127 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 124 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ മൂന്ന് പേര്‍ രോഗബാധിതരായി. പുതിയതായി 3298 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 66 പുരുഷന്‍മാരും 46 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

corona13-158

202 പേര്‍ രോഗമുക്തരായി. 2210 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 81565 പേര്‍ കോവിഡ് ബാധിതരായി. 79160 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11005 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 22, പുതുപ്പള്ളി 8, പാമ്പാടി 6, വൈക്കം 5, പാലാ, എരുമേലി, ഏറ്റുമാനൂര്‍, ചെമ്പ്, മുളക്കുളം, മാടപ്പള്ളി, കുറിച്ചി, കൂരോപ്പട, കുറവിലങ്ങാട്, ഞീഴൂര്‍, വാഴപ്പള്ളി, പള്ളിക്കത്തോട്, ചങ്ങനാശേരി, തീക്കോയി, എലിക്കുളം, കാഞ്ഞിരപ്പള്ളി-3
ഉദയനാപുരം, മാഞ്ഞൂര്‍, ഈരാറ്റുപേട്ട, രാമപുരം, കരൂര്‍, മീനച്ചില്‍ 2, നീണ്ടൂര്‍, മൂന്നിലവ്, കിടങ്ങൂര്‍, കല്ലറ, കറുകച്ചാല്‍, മണര്‍കാട്, വെള്ളൂര്‍, കങ്ങഴ, തൃക്കൊടിത്താനം, പനച്ചിക്കാട്, ഉഴവൂര്‍, പൂഞ്ഞാര്‍, വാകത്താനം, മരങ്ങാട്ടുപിള്ളി
വെളിയന്നൂര്‍, മറവന്തുരുത്ത്, വിജയപുരം, അകലക്കുന്നം, തലപ്പലത്ത് ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+