കോട്ടയം ജില്ലയില്‍ 1275 പേര്‍ക്ക് കൊവിഡ്: രോഗികളിൽ ഒരു ആരോഗ്യപ്രവർത്തകനും, ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നു
കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 1275 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1265 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതിയതായി 6522 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.54 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 636 പുരുഷന്‍മാരും 532 സ്ത്രീകളും 107 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 286 പേര്‍ രോഗമുക്തരായി. 18753 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 109104 പേര്‍ കോവിഡ് ബാധിതരായി. 89488 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 43959 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
കോട്ടയം 186, പുതുപ്പള്ളി 53, കുറിച്ചി 50, കറുകച്ചാൽ, ചങ്ങനാശേരി, ചിറക്കടവ് 44, എലിക്കുളം, കാഞ്ഞിരപ്പള്ളി 38, വാഴപ്പള്ളി 37, ഏറ്റുമാനൂർ 36, അയ്മനം 35, മുണ്ടക്കയം 31, വൈക്കം, പാലാ 28 , ആർപ്പൂക്കര 23, കിടങ്ങൂർ 21, വിജയപുരം, അതിരമ്പുഴ, കരൂർ 20 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം, ലോക്ക്ഡൗണിന് സമാനമായ സ്ഥിതി, ചിത്രങ്ങള്‍ കാണാം
മാടപ്പള്ളി, പാമ്പാടി - 19, രാമപുരം, തൃക്കൊടിത്താനം, പായിപ്പാട് 18, വെള്ളൂർ, ഈരാറ്റുപേട്ട 17, കടുത്തുരുത്തി, എരുമേലി 16, ഉദയനാപുരം,മറവന്തുരുത്ത് 14, വാകത്താനം 13, പൂഞ്ഞാർ, നെടുംകുന്നം, പാറത്തോട് - 12, കാണക്കാരി, വാഴൂർ, ടിവി പുരം, അയർക്കുന്നം 10, തലയോലപ്പറമ്പ്, പള്ളിക്കത്തോട്, ഞീഴൂർ, കൂട്ടിക്കൽ 9, പനച്ചിക്കാട്, തിരുവാർപ്പ്, ഉഴവൂർ, കോരുത്തോട് 8, അകലക്കുന്നം, മരങ്ങാട്ടുപിള്ളി, ഭരണങ്ങാനം, മുത്തോലി, തിടനാട് 7, കടപ്ലാമറ്റം, ചെമ്പ്, മുളക്കുളം, മീനച്ചിൽ, മീനടം 6, വെച്ചൂർ, മണർകാട്, കങ്ങഴ, മാഞ്ഞൂർ, മണിമല, കുമരകം 5, തലയാഴം, കുറവിലങ്ങാട്, നീണ്ടൂർ, തലനാട്, മൂന്നിലവ് 4, വെളിയന്നൂർ, കൊഴുവനാൽ, കടനാട്, പൂഞ്ഞാർ തെക്കേക്കര 3, വെള്ളാവൂർ, കല്ലറ, മേലുകാവ്, തലപ്പലം 2, തീക്കോയി 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മഞ്ഞ സാരിയില്‍ അതിസുന്ദരിയായി ദിവി വാധ്യ; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications