Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 13 പേർക്ക് കൊവിഡ്: ഏഴ് പേർക്ക് സമ്പർക്കം മുഖേന രോഗം, ഏഴ് പേർക്ക് രോഗമുക്തി!!

കോട്ടയം: കോട്ടയം ജില്ലയില്‍ 13 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ ഏഴു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേര്‍ ആരോഗ്യ പ്രവര്‍ത്തകരും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ മസ്‌കറ്റില്‍നിന്നും എത്തിയതാണ്. ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷങ്ങള്‍ ഉണ്ടായിരുന്നത്.

വൈക്കം താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിസ്റ്റായ വൈക്കം സ്വദേശി(31) നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉൾപ്പെട്ടിരുന്ന വ്യക്തിയാണ്. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ കാഞ്ഞിരപ്പള്ളി സ്വദേശി(31). കൊറോണ സാമ്പിള്‍ ശേഖരിക്കുന്ന ജോലി ചെയ്തിരുന്നു. ഇവർ രണ്ടുപേരുമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ.

 coronavirus6446

വൈക്കം സ്വദേശിനി(63). മറവന്തുരുത്തിലെ ബേക്കറിയുടമയ്ക്ക് രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചയാള്‍ ഇവരുടെ ബേക്കറിയില്‍ എത്തിയതിനെ തുടർന്നാണ്. ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്‌കരണ ശാലയില്‍ ജോലി ചെയ്യുന്ന വൈക്കം ടിവി പുരം സ്വദേശിനി(38)ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച ഈ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ ഇവർ ഉൾപ്പെട്ടിരുന്നു.

എറണാകുളത്ത് പോലീസ് വകുപ്പില്‍ ജോലി ചെയ്യുന്ന ടിവി പുരം സ്വദേശി(44)ക്കും, ഉദയനാപുരം സ്വദേശി(37)ക്കും ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഇദ്ദേഹം ഉള്‍പ്പെട്ടിരുന്നു. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച മാലം സ്വദേശിയായ ഡോക്ടറുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട തലയാഴം സ്വദേശി(52), പത്തനം തിട്ടയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ സെക്കന്‍ഡറി കോണ്‍ടാക്ട് ലിസ്റ്റിൽ ഉണ്ടായിരുന്ന നേരത്തെ രോഗം സ്ഥിരീകരിച്ച വെച്ചൂര്‍ സ്വദേശിനിയുടെ ഭര്‍തൃമാതാവ്(68) ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(41) എന്നിവർക്കുമാണ് ജില്ലയിൽ ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ ഇയാളുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

ഹൈദരാബാദില്‍നിന്ന് ജൂലൈ മൂന്നിന് എത്തി കറുകച്ചാലിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(22), ജൂലൈ അഞ്ചിന് മുംബൈയില്‍നിന്നെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശി(58), ഹരിയാനയില്‍നിന്ന് ജൂലൈ അഞ്ചിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ടിവിപുരം സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക(34) എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ. ജൂണ്‍ 29ന് മസ്‌കറ്റില്‍നിന്നെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(60)യെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടർന്നാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശിനിയും മുംബൈയില്‍നിന്നെത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച തലയാഴം സ്വദേശിനിയും മൂന്ന് മക്കളും ഉള്‍പ്പെടെ അഞ്ചു പേരാണ് രോഗമുക്തരായത്. ഇവര്‍ക്കു പുറമെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള ഓരോ രോഗികള്‍ വീതം കോട്ടയത്ത് കോവിഡ് മുക്തരായിട്ടുണ്ട്. കോട്ടയം ജില്ലക്കാരായ ആകെ 400 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. ഇതിൽ 214 പേര്‍ ഇതിനകം രോഗമുക്തരായി. നിലവില്‍ 186 പേരാണ് ചികിത്സയിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+