വയസ് 13, പദവി ഡെപ്യൂട്ടി പോലീസ് കമീഷണര്‍; കോട്ടയം സ്വദേശി സല്‍മാന് ഇത് സ്വപ്‌ന സാഫല്യം
കോട്ടയം: ചെറുപ്പത്തിൽ നമുക്ക് എന്തൊക്കെ ആഗ്രഹങ്ങളാണ് ഉണ്ടായിട്ടുള്ളത്..പഠിച്ച് വലുതായി ആരാകണമെന്ന ചോദ്യത്തിന് നമ്മൾ എന്തൊക്കെ ഉത്തരങ്ങളാണ് പറഞ്ഞിട്ടുള്ളത്..ടീച്ചർ, ഡ്രൈവർ...എഞ്ചിനീയർ...പിന്നെ പോലീസ് അല്ലേ.
ഒട്ടു മിക്ക കുട്ടകളുടേയും ആഗ്രഹമാണ് പോലീസ് ആവുക എന്നത്. ചെറുപ്പത്തിൽ കളിക്കുമ്പോഴെങ്കിലും തൊപ്പിയൊക്കെ തലയിൽ വെച്ച് നമ്മളും പോലീസ് കളിച്ചിട്ടുണ്ടാകും. ഒരുപാട് കാലം ആ ആഗ്രഹം കൊണ്ടുനടന്ന് ഒരുപക്ഷേ പഠിച്ച് വലുതാവുമ്പോൾ സ്വപ്നം യാഥാർത്ഥ്യം ആക്കുന്നവരും ഉണ്ട്...

എന്നാൽ വളരെ ചെറിയ വയസിൽ തന്നെ ശരിക്കും പോലീസ് ആവാൻ ഭാഗ്യം ലഭിച്ചിരിക്കുകയാണ് കോട്ടയം സ്വദേശിയായഒരു മിടുക്കന്. അതും ഡെപ്യൂട്ടി പോലീസ് കമീഷണർ.13 വയസുകാരനായ ഒൻപതാം ക്ലാസ് വിദ്യാർത്ഥി സൽമാനാണ്
ഒരു ദിവസത്തേക്ക് ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണറാവാൻ കഴിഞ്ഞത്.
രണ്ടാളും കൂടിയാലെ പൊളിയാണ്..ഇപ്പോളീ മൂന്നാമനും...പൊളിച്ചടുക്ക് ...പുതിയ ചിത്രവുമായി നിമിഷ
ബെംഗലൂരു ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണറായി ആണ് സൽമാൻ ചുമതലയേറ്റത്.അപൂർവ്വയിനം രോഗത്തിന് ചികിത്സയിലുള്ള ഈ മലയാളി വിദ്യാർത്ഥിക്ക് ബെംഗ്ലൂരു കമ്മീഷണറാണ് ഒരു ദിവസത്തേക്ക് ചാർജ് കൈമാറിയത്. ഒരുപാട് കാലത്തെ ആഗ്രഹമാണ് നടന്നതെന്ന് സൽമാൻ പറഞ്ഞു. വളരെ ബഹുമാനമുള്ള പദവിയാണ് ഐപിഎസ് ഓഫീസർ എന്നും സൽമാൻ പറഞ്ഞു.












Click it and Unblock the Notifications