കോട്ടയത്ത് 139 പേര്‍ക്ക് കൂടി കൊവിഡ്: 122 പേര്‍ക്ക് രോഗമുക്തി, 1495 പേർ ചികിത്സയിൽ
കോട്ടയം: കോട്ടയം ജില്ലയില്‍ 139 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 138 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാള്‍ രോബാധിതനായി. പുതിയതായി 2357 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 76 പുരുഷന്‍മാരും 32 സ്ത്രീകളും 14 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
122 പേര്‍ രോഗമുക്തരായി. 1495 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 83984 പേര്‍ കോവിഡ് ബാധിതരായി. 81637 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7288 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 21, പാമ്പാടി 16, ചങ്ങനാശേരി 8, ചിറക്കടവ് 7, മറവന്തുരുത്ത്, നീണ്ടൂര്‍, പൂഞ്ഞാര്‍ 5, ഏറ്റുമാനൂര്‍, കൂരോപ്പട. ഈരാറ്റുപേട്ട, മരങ്ങാട്ടുപിള്ളി, മണര്‍കാട്, പൂഞ്ഞാര്‍ തെക്കേക്കര, അകലക്കുന്നം 4 പേർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ
ഉഴവൂര്‍, മീനച്ചില്‍, പുതുപ്പള്ളി, കരൂര്‍, പാലാ 3, തിടനാട്, വൈക്കം, തൃക്കൊടിത്താനം, മണിമല, തലയാഴം, ആര്‍പ്പൂക്കര 2, മുത്തോലി, ഉദയനാപുരം, കറുകച്ചാല്‍, വാകത്താനം, കാഞ്ഞിരപ്പള്ളി, കുമരകം, തലയോലപ്പറമ്പ്, എലിക്കുളം, കാണക്കാരി, വെളിയന്നൂര്‍, പള്ളിക്കത്തോട്, ടിവിപുരം, തീക്കോയി, വാഴൂര്‍, പാറത്തോട്, കൂട്ടിക്കല്‍, മുണ്ടക്കയം 1 എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications