കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് രോഗികളുടെ എണ്ണം കൂടുന്നു: ഇന്ന് 14 പുതിയ രോഗികൾ, എട്ട് പേർ വിദേശത്ത് നിന്നെത്തിയത്!!

Google Oneindia Malayalam News

കോട്ടയം: ജില്ലയില്‍ 14 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഒന്‍പതു പേര്‍ വീട്ടിലും അഞ്ചു പേര്‍ ക്വാറന്‍റയിന്‍ കേന്ദ്രങ്ങളിലും നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു. വിദേശത്തുനിന്നെത്തിയ എട്ടു പേരില്‍ നാലു പേര്‍ക്ക് വിദേശത്തു നടത്തിയ ആന്‍റി ബോഡി പരിശോധനാഫലം നെഗറ്റീവായിരുന്നു. അബുദാബിയില്‍വച്ച് രോഗം സ്ഥിരീകരിക്കുകയും ചികിത്സയ്ക്കുശേഷം രോഗമുക്തി നേടുകയും ചെയ്ത ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 114 ആയി.

തെക്കേക്കരയിലെ എല്ലാ പഞ്ചായത്തുകളും കണ്ടെയിന്‍മെന്റ് സോണ്‍, റൂട്ട് മാപ്പ് തയ്യാറാക്കാന്‍ നീക്കം!!തെക്കേക്കരയിലെ എല്ലാ പഞ്ചായത്തുകളും കണ്ടെയിന്‍മെന്റ് സോണ്‍, റൂട്ട് മാപ്പ് തയ്യാറാക്കാന്‍ നീക്കം!!

കുവൈറ്റില്‍നിന്ന് ജൂണ്‍ 19ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തെള്ളകം സ്വദേശിനി(58), പൂനെയില്‍നിന്ന് ജൂണ്‍ 24ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി(31), അഹമ്മദാബാദില്‍നിന്ന് ജൂണ്‍ 18ന് എത്തി അയര്‍ക്കുന്നത്തെ വീട്ടില്‍ കഴിഞ്ഞിരുന്ന ഝാര്‍ഖണ്ഡ് സ്വദേശിനി(25) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ കോട്ടയം ജില്ലയില്‍ ജോലി ചെയ്യുന്ന പിതാവിനൊപ്പം താമസിക്കുകയായിരുന്നു.

Recommended Video

cmsvideo
Ernakulam മാര്‍ക്കറ്റ് കോവിഡ് കാരണം അടച്ചു | Oneindia Malayalam
dpswine-flu

തമിഴ്നാട്ടില്‍നിന്ന് ജൂണ്‍ 23 ന് എത്തി നീലിമംഗലത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മരങ്ങാട്ടുപിള്ളി സ്വദേശി(26), ഷാര്‍ജയില്‍നിന്ന് ജൂണ്‍ 20ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(50), മുംബൈയില്‍നിന്ന് ജൂണ്‍ ആറിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പാറത്തോട് സ്വദേശിനി(62),
ദില്ലിയില്‍നിന്ന് പിതാവിനൊപ്പം ജൂണ്‍ 19ന് എത്തി ഹോം ക്വാറന്‍റയിനിലായിരുന്ന കാരാപ്പുഴ സ്വദേശിയായ ആണ്‍കുട്ടി(3),
ദില്ലിയില്‍നിന്ന് ജൂണ്‍ 22ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(54)ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒമാനില്‍നിന്ന് ജൂണ്‍ 25ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന വാഴപ്പള്ളി സ്വദേശി(62), യുഎഇയില്‍നിന്ന് ജൂണ്‍ 30ന് എത്തി കോതമംഗലത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാട്ടാമ്പാക്ക് സ്വദേശി(27)യ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. റാസല്‍ഖൈമ വിമാനത്താവളത്തില്‍ നടത്തിയ ആന്‍റിബോഡി പരിശോധനയിൽ ഇദ്ദേഹത്തിന്റെ ഫലം നെഗറ്റീവായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ ആന്‍റി ബോഡി പരിശോധനാ ഫലം പോസിറ്റിവായതിനെത്തുടര്‍ന്നാണ് ക്വാറന്‍റയിന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്.

മംഗലാപുരത്തുനിന്ന് ജൂണ്‍ 28ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തിരുവാര്‍പ്പ് സ്വദേശി(40), ഷാര്‍ജയില്‍നിന്ന് ജൂണ്‍ 30ന് എത്തി കളമശേരിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കങ്ങഴ സ്വദേശി(39)യ്ക്ക് ഷാര്‍ജയില്‍ വെച്ച് നടത്തിയ ആന്‍റിബോഡി പരിശോധനാ ഫലം നെഗറ്റീവായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നടത്തിയ ആന്‍റിബോഡി പരിശോധാഫലം പോസിറ്റീവായതിനെത്തുടര്‍ന്നാണ് ക്വാറന്‍റയിന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അബുദാബിയിൽ നിന്ന് ജൂണ്‍ 30ന് എത്തി കളമശേരിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശി(19). അബുദാബിയില്‍ നടത്തിയ ആന്‍റിബോഡി പരിശോധനാ ഫലം നെഗറ്റീവായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നടത്തിയ ആന്‍റിബോഡി പരിശോധാഫലം പോസിറ്റീവായതിനെത്തുടര്‍ന്നാണ് ക്വാറന്‍റയിന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അബുദാബിയില്‍നിന്ന് ജൂണ്‍ 30ന് എത്തി കളമശേരിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഈരാറ്റുപേട്ട സ്വദേശി(30). അബുദാബിയില്‍ രോഗം സ്ഥിരീകരിച്ചതിനുശേഷം ചികിത്സയില്‍ രോഗമുക്തനായാണ് നാട്ടിലേക്ക് മടങ്ങിയ ഇയാൾക്ക് വീണ്ടും രോഗം സ്ഥിരീകരിക്കുകയായിരുന്നു. അബുദാബിയില്‍ നടത്തിയ ആന്‍റിബോഡി പരിശോധനാ ഫലം നെഗറ്റീവായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നടത്തിയ ആന്‍റിബോഡി പരിശോധാഫലം പോസിറ്റീവായതിനെത്തുടര്‍ന്നാണ് ക്വാറന്‍റയിന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 16 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍നിന്നെത്തി രോഗം സ്ഥിരീകരിച്ച യുവതിയും നാലു വയസുള്ള കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ച 246 പേരില്‍ 132 പേരാണ് രോഗമുക്തരായത്.

കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച വാകത്താനം സ്വദേശിനി(26), ദുബായില്‍നിന്ന് എത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി(54), ഖത്തറില്‍നിന്ന് എത്തി ജൂണ്‍ 12ന് രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശി(30), ഹൈദരാബാദില്‍നിന്ന് എത്തി ജൂണ്‍ 12ന് രോഗം സ്ഥിരീകരിച്ച പാലാ സ്വദേശി(49), മുബൈയില്‍നിന്ന് എത്തി ജൂണ്‍ 15 ന് രോഗം സ്ഥിരീകരിച്ച പാമ്പാടി സ്വദേശി(40), മസ്‌കറ്റില്‍നിന്ന് എത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ സ്വദേശി(45) എന്നിവർ വെള്ളിയാഴ്ച രോഗമുക്തി നേടി.

അബുദാബിയില്‍നിന്നെത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശി(29), തമിഴ്‌നാട്ടില്‍നിന്നെത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിനി(23), കുവൈറ്റില്‍നിന്നെത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശി(30), മുംബൈയില്‍നിന്നെത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി(35), ദില്ലിയിൽ നിന്നെത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച ചെമ്പ് സ്വദേശി(32), കുവൈറ്റില്‍നിന്നെത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച രാമപുരം സ്വദേശി(25), കുവൈറ്റില്‍നിന്നെത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശി(50), മഹാരാഷ്ട്രയില്‍നിന്നെത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച രാമപുരം ഏഴാച്ചേരി സ്വദേശിനി(34), മഹാരാഷ്ട്രയില്‍നിന്നെത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച രാമപുരം ഏഴാച്ചേരി സ്വദേശിനിയുടെ മകള്‍ (4),കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിനി എന്നിവരും ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

English summary
14 Coronavirus positive cases in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X