• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോട്ടയത്ത് 14 വയസ്സുകാരിക്ക് കൊവിഡ്: പെൺകുട്ടി എത്തിയത് മുംബൈയിൽ നിന്ന്!!

കോട്ടയം: കോട്ടയം ജില്ലയില്‍ ഒരാൾക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മെയ് 24ന് മുംബൈയിൽ നിന്നം സ്വകാര്യ വാഹനത്തില്‍ എത്തിയ പെൺകുട്ടി(14)യ്ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തിരിച്ചെത്തിയ ശേഷം ഹോം ക്വാറന്റൈനിൽ കഴിഞ്ഞുവരുന്നതിനിടെയാണ് അയര്‍ക്കുന്നം സ്വദേശിനിയായ പെണ്‍കുട്ടിയ്ക്ക് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 63 പേർക്ക് കൊവിഡ്!! 33 പേർ വിദേശത്ത് നിന്ന് വന്നവർ! 10 പേർക്ക് രോഗമുക്തി

മുംബൈയിൽ നിന്നും മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം എത്തിയ കുട്ടിക്ക് പനി ബാധിച്ചതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 20 ആയി ഉയർന്നിട്ടുണ്ട്. 23 പേർ ഇതിനകം രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. 457 പേരാണ് വെള്ളിയാഴ്ച മാത്രം നിരീക്ഷണത്തിലായിട്ടുള്ളത്.

കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 62 പേരിൽ 33 പേർ വിദേശത്തുനിന്നും 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ തിരിച്ചെത്തിയവരാണ്. പത്ത് പേർ തമിഴ്നാട്ടിൽ നിന്നും പത്ത് പേർ മഹാരാഷ്ട്രയിൽ നിന്നുമാണ് കേരളത്തൽ തിരിച്ചെത്തിയത്. കർണാടക, ദില്ലി, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നായി എത്തിയ ഓരോരുത്തർക്ക് വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പാലക്കാട് സ്വദേശികളാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 14 പേരും. കണ്ണൂരിൽ ഏഴ് പേർക്കും തൃശ്ശൂരിലും പത്തനംതിട്ടയിലും ആറ് പേർക്കും മലപ്പുറത്തും തിരുവനന്തപുരത്തും അഞ്ച് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് നാല് പേരും ആലപ്പുഴയിൽ മൂന്ന് പേരും വയനാട്ടിൽ രണ്ടും പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നവരാണ്. കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓരോരുത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ 22 ഹോട്ട്സ്പോട്ടുകൾ പുതിയതായി കൂട്ടിച്ചേർത്തതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 101ലേക്ക് ഉയർന്നിട്ടുണ്ട്.

English summary
14 Year old girl tests Coronavirus positive in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more