കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ഇന്ന് 15 പേർക്ക് കൊറോണ വൈറസ്: 11 പേരും വിദേശത്ത് നിന്നെത്തിയത്, ഏഴ് പേർക്ക് രോഗമുക്തി!!

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ 15 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 11 പേര്‍ വീട്ടിലും, ക്വാറന്‍റൈന്‍ കേന്ദ്രത്തിലും നിരീക്ഷണത്തിലായിരുന്നു. രണ്ടു പേര്‍ വിമാനത്താവളത്തില്‍ എത്തിയയുടന്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ രോഗബാധിതരായി ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 121 ആയി.

 എറണാകുളത്ത് 14 പേർക്ക് കൊറോണ വൈറസ് ബാധ: ഒരു കൂടുംബത്തിലെ മൂന്ന് പേർക്ക് രോഗം എറണാകുളത്ത് 14 പേർക്ക് കൊറോണ വൈറസ് ബാധ: ഒരു കൂടുംബത്തിലെ മൂന്ന് പേർക്ക് രോഗം

ജൂണ്‍ 19ന് സൗദി അറേബ്യയില്‍നിന്ന് എത്തി ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന വെള്ളാവൂര്‍ സ്വദേശിനി(29 ), ജൂണ്‍ 21ന് ഷാര്‍ജയില്‍ നിന്ന് എത്തി ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന കങ്ങഴ സ്വദേശി (44 ), ജൂണ്‍ 14 ന് കുവൈറ്റില്‍ നിന്ന് എത്തി ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന ചിറക്കടവ് സ്വദേശി (35 ), ജൂണ്‍ 18 ന് കുവൈറ്റില്‍നിന്ന് എത്തി ചങ്ങനാശേരിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുളക്കുളം സ്വദേശി (48) എന്നിവർക്ക് ശനിയാഴ്ട രോഗം സ്ഥിരീകരിച്ചു.

 corona34-1

ജൂണ്‍ 12 ന് ദില്ലിയിൽ നിന്ന് എത്തി ഹോം ക്വാന്റൈനിൽ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശിനി (40). നേരത്തെ രോഗം സ്ഥിരീകരിച്ച സഹോദരിക്കും അവരുടെ മൂന്നു മക്കള്‍ക്കുമൊപ്പമാണ് എത്തിയത്. ഇതില്‍ രണ്ടു കുട്ടികള്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. മൂന്നാമത്തെ കുട്ടിയുടെ സാമ്പിള്‍ പരിശോധന ഫലം ലഭിച്ചിട്ടില്ല. ജൂണ്‍ 12ന് ദില്ലിയിൽ നിന്ന് എത്തിയശേഷം നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കറുകച്ചാല്‍ സ്വദേശിനിയുടെ മകള്‍ (19 )ക്കും രോഗം സ്ഥിരീകരിച്ചു. ഹോം ക്വാറന്‍റയിനിൽ കഴിഞ്ഞുവരുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്.

ജൂണ്‍ 12ന് ദില്ലിയിൽ നിന്ന് എത്തിയശേഷം നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കറുകച്ചാല്‍ സ്വദേശിനിയുടെ മകന്‍ (16 ). ഹോം ക്വാറന്‍റയിനിലായിരുന്നു.
ജൂണ്‍ 15ന് കുവൈറ്റില്‍നിന്ന് എത്തി ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി (25 ), ജൂണ്‍ 22 ന് കുവൈറ്റില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി എത്തി രോഗ ലക്ഷണങ്ങളുണ്ടായതിനെത്തുടര്‍ന്നു മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന ചങ്ങനാശേരി സ്വദേശി (33 ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂണ്‍ 22 ന് കുവൈറ്റില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി എത്തി രോഗ ലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന മൂലവട്ടം സ്വദേശി(58). ജൂണ്‍ 19 ന് ഷാര്‍ജയില്‍ നിന്ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ചിങ്ങവനം സ്വദേശിനിയായ പെണ്‍കുട്ടി (13). ഒപ്പമെത്തിയ അമ്മയുടെ പരിശോധന ഫലം നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിനിയായ കുട്ടിക്കൊപ്പം ഷാര്‍ജയില്‍നിന്നെത്തിയ സഹോദരന്‍ (7). ജൂണ്‍ 24ന് കുവൈറ്റില്‍ നിന്ന് എത്തി അതിരമ്പുഴ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കങ്ങഴ സ്വദേശി (46) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂണ്‍ 11ന് അമ്മയ്ക്കും സഹോദരനുമൊപ്പം അബുദാബിയില്‍ നിന്ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി (7 ). അമ്മയുടെയും സഹോദരന്‍റെയും പരിശോധനാഫലം ലഭിച്ചിട്ടില്ല. ജൂണ്‍ 14ന് മംഗലാപുരത്തുനിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന വെള്ളാവൂര്‍ സ്വദേശി (24) എന്നിവർക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.

ഔറംഗാബാദില്‍നിന്ന് എത്തി ജൂണ്‍ ഏഴിന് രോഗം സ്ഥിരീകരിച്ച കങ്ങഴ സ്വദേശിനി (24), ദുബായില്‍നിന്ന് എത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശി (24), മസ്കറ്റില്‍നിന്ന് എത്തി ജൂണ്‍ 16ന് രോഗം സ്ഥിരീകരിച്ച വാഴപ്പള്ളി സ്വദേശി (44), കസാഖ്സ്ഥാനില്‍നിന്ന് എത്തി ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച കുമരകം സ്വദേശി (32) എന്നിവരും രോഗമുക്തി നേടിയിട്ടുണ്ട്.

Recommended Video

cmsvideo
എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ കണക്ക് വർധിക്കുന്നത് ആശങ്ക വളർത്തുന്നു

കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി (46 ), ദില്ലിയിൽ നിന്ന് എത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശി (54),
തെലങ്കാനയില്‍ നിന്നെത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി(33) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തൃശൂരില്‍ 22 പേര്‍ക്ക് കൊറോണ; 6 പേര്‍ക്ക് ഭേദമായി, സമ്പര്‍ക്കത്തിലൂടെയും രോഗംതൃശൂരില്‍ 22 പേര്‍ക്ക് കൊറോണ; 6 പേര്‍ക്ക് ഭേദമായി, സമ്പര്‍ക്കത്തിലൂടെയും രോഗം

English summary
15 Coronavirus cases in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X