കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ 10 വയസില്‍ താഴെ; 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കോട്ടയം: കോട്ടയം ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകയും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ നാലു പേരും ഉള്‍പ്പെടെ 15 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന അയ്മനത്തെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കും ഇവരുടെ ബന്ധുവായ വെച്ചൂര്‍ സ്വദേശിനിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
പാറത്തോട്ടില്‍ മസ്‌കറ്റില്‍നിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്നു പേര്‍ രോഗബാധിതരായി.രോഗം ബാധിച്ചവരില്‍ 13 പേര്‍ ഹോം ക്വാറന്റയിനിലും ഒരാള്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഏഴു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. എട്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. രോഗം ബാധിച്ചവരില്‍ മൂന്നു പേര്‍ പത്തു വയസില്‍ താഴെയുള്ള കുട്ടികളാണ്.

ജില്ലയില്‍ ആറു പേര്‍കൂടി രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 134 പേരാണ് ചികിത്സയിലുള്ളത്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അയ്മനം സ്വദേശി(47), രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിയുടെ ഭാര്യ(40), രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിയുടെ മകള്‍(9), രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിയുടെ ഭാര്യാ സഹോദരി(42), ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്ത ശേഷം ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശിനിയായ സ്റ്റാഫ് നഴ്‌സ്(42), ഹൈദരാബാദില്‍നിന്നും ജൂലൈ രണ്ടിന് വിമാനത്തില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശി(23), മസ്‌കറ്റില്‍നിന്നും ജൂണ്‍ 23ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പാറത്തോട് സ്വദേശിനി(28), രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിനിക്കൊപ്പം മസ്‌കറ്റില്‍നിന്നെത്തിയ ഭര്‍തൃമാതാവ്(62), രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിനിക്കൊപ്പം മസ്‌കറ്റില്‍നിന്നെത്തിയ മകന്‍ (2), കുവൈറ്റില്‍നിന്നും ജൂണ്‍ 25ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന തുരുത്തി സ്വദേശി(24),
ഷാര്‍ജയില്‍നിന്നും ജൂണ്‍ 28ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(28), ദുബായില്‍നിന്നും ജൂണ്‍ 26ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ചിറക്കടവ് സ്വദേശി(40), ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ചങ്ങനാശേരി പൊങ്ങന്താനം സ്വദേശിനിയുടെ മകന്‍(6), മസ്‌കറ്റില്‍നിന്നും ജൂണ്‍ 28ന് എത്തി കോതനല്ലൂരിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശി(59), മുംബൈയില്‍നിന്നും ട്രെയിനില്‍ ജൂണ്‍ 29ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാഞ്ഞൂര്‍ സ്വദേശിനി(28) എന്നിവര്‍ക്കാണ് ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 488 പേര്‍ക്കാണ്. കേരളത്തില്‍ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന് പ്രതിദിന നിരക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറില്‍ 2 പേര്‍ കൊവിഡ് വൈറസ് ബാധമൂലം മരിക്കുകകയും ചെയ്തു. എറണാകുളം, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. ഇന്നത്തെ രോഗികളില്‍ 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 167 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും 74 പേരാണ് വന്നത്. 143 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.












Click it and Unblock the Notifications