കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്തിന് ആശ്വാസ ദിനം: ഇന്ന് 15 പേർക്ക് കൊവിഡ്; 12 പേർക്കും വൈറസ് ബാധ സമ്പർക്കത്തിലൂടെ!!

Google Oneindia Malayalam News

കോട്ടയ: കോട്ടയം ജില്ലയില്‍ ഇന്ന് 15 പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. 12 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. മൂന്നു പേര്‍ വിദശത്തുനിന്ന് വന്നവരാണ്. 59 പേര്‍ രോഗമുക്തരായി. നിലവില്‍ 406 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 1514 പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. 1105 പേര്‍ രോഗമുക്തരായി. പുതിയതായി 593 സാമ്പിള്‍ പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 544 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന 176 പേരും വിദേശത്തുനിന്നുവന്ന 49 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 35 പേരും ഉള്‍പ്പെടെ 260 പേര്‍ക്കു കൂടി ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ഇപ്പോള്‍ ആകെ 9590 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

തൃശൂരില്‍ ഇന്ന് 64 പേര്‍ക്ക് കൊവിഡ്: 54 കേസുകളും സമ്പര്‍ക്കത്തിലൂടെ, 571 പേര്‍ ചികിത്സയില്‍തൃശൂരില്‍ ഇന്ന് 64 പേര്‍ക്ക് കൊവിഡ്: 54 കേസുകളും സമ്പര്‍ക്കത്തിലൂടെ, 571 പേര്‍ ചികിത്സയില്‍

അതിരമ്പുഴയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ അതിരമ്പുഴ സ്വദേശിനി(45), അതിരമ്പുഴ സ്വദേശി(29), മീനടം സ്വദേശി(20), നേരത്തെ രോഗം സ്ഥിരീകരിച്ച ടിവിപുരം സ്വദേശിയുടെ ഒന്നര വയസുള്ള ആണ്‍കുട്ടി, കോട്ടയത്തെ വൈദികന്‍(48), പനച്ചിക്കാട്ടെ വൈദികന്‍(57), ഏറ്റുമാനൂരില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഏറ്റുമാനൂര്‍ സ്വദേശി(72), ഏറ്റുമാനൂരില്‍ ജോലിചെയ്യുന്ന പായിപ്പാട് സ്വദേശി(32), ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി(25), ഏറ്റുമാനൂര്‍ സ്വദേശി(56), ചങ്ങനാശേരി ബോട്ട് ജെട്ടിയിലെ ഓട്ടോ ഡ്രൈവറായ വാഴപ്പള്ളി സ്വദേശി(49), പാറത്തോട് സ്വദേശി(48) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam
 999-1585205160-

സൗദി അറേബ്യയില്‍നിന്ന് ജൂലൈ 27ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(56), അമേരിക്കയില്‍നിന്നും ജൂലൈ എട്ടിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം കോട്ടമുറി സ്വദേശി(30), ദുബായില്‍നിന്നും ജൂലൈ 29ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(55) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
15 New Coronavirus cases in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X