കോട്ടയത്ത് 152 പേർക്ക് കൊവിഡ്: 128 പേര്‍ക്ക് രോഗമുക്തി
കോട്ടയം: കോട്ടയം ജില്ലയില്‍ 152 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 149 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 3103 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 68 പുരുഷന്‍മാരും 72 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 34 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
128 പേര്‍ രോഗമുക്തരായി. 1421 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 83519 പേര്‍ കോവിഡ് ബാധിതരായി. 81426 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7557 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 30, പാമ്പാടി, ഏറ്റുമാനൂര്‍-9, ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി 6, കരൂര്‍ 5, മുണ്ടക്കയം, ചിറക്കടവ്, പാലാ, വാഴൂര്‍, ഭരണങ്ങാനം, മീനടം, തിടനാട് 4, കുറവിലങ്ങാട്, കടനാട്, മേലുകാവ്, ആര്‍പ്പൂക്കര 3, തിരുവാര്‍പ്പ്,മണിമല,നെടുംകുന്നം, നീണ്ടൂര്‍, കൂരോപ്പട, ഞീഴൂര്‍, വൈക്കം, മീനച്ചില്‍, മാടപ്പള്ളി, മറവന്തുരുത്ത്-2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍.

തൃക്കൊടിത്താനം, തലപ്പലം, വെളിയന്നൂര്‍, അയര്‍ക്കുന്നം, കറുകച്ചാല്‍, കുമരകം, വാകത്താനം, ചെമ്പ്, മൂന്നിലവ്, കുറിച്ചി, തലയോലപ്പറമ്പ്, അതിരമ്പുഴ, കിടങ്ങൂര്‍, പള്ളിക്കത്തോട്, എരുമേലി, മണര്‍കാട്, കൂട്ടിക്കല്‍, എലിക്കുളം, വിജയപുരം, പുതുപ്പള്ളി, തലനാട് എന്നിവിടങ്ങളിലും കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications