കോട്ടയത്ത് 1650 പേർക്ക് കൊവിഡ്: രണ്ട് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ, 1825 പേര്‍ക്ക് രോഗമുക്തി
കോട്ടയം: കോട്ടയം ജില്ലയില്‍ 1650 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1637 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 6288 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 26.24 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 792 പുരുഷന്‍മാരും 685 സ്ത്രീകളും 173 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 265 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
1825 പേര്‍ രോഗമുക്തരായി. 16443 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 128502 പേര്‍ കോവിഡ് ബാധിതരായി. 111124 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 60827 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 287, മറവന്തുരുത്ത് 118, ചങ്ങനാശേരി 85, ഏറ്റുമാനൂര്‍ 76, വൈക്കം 48, പാറത്തോട്, പാമ്പാടി 47, കരൂര്‍, കാഞ്ഞിരപ്പള്ളി 45, കൂട്ടിക്കല്‍ 42, ചിറക്കടവ് 35, കുറിച്ചി, ആര്‍പ്പൂക്കര 34, തൃക്കൊടിത്താനം 32, മുത്തോലി 26, ഈരാറ്റുപേട്ട, മുണ്ടക്കയം 25, അതിരമ്പുഴ, വാഴപ്പള്ളി, അയ്മനം 24, ഉദയനാപുരം, വാകത്താനം 23, വെള്ളൂര്‍ 22, പുതുപ്പള്ളി, മാടപ്പള്ളി 21, ചെമ്പ്, എരുമേലി, കടുത്തുരുത്തി-20 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കല്ലറ, ടിവി പുരം19, കുമരകം, മുളക്കുളം 18, പാലാ 17, വാഴൂര്‍ 14, പായിപ്പാട്, കറുകച്ചാല്‍ 13, ഞീഴൂര്‍, വെളിയന്നൂര്‍, തലയോലപ്പറമ്പ് 12, പനച്ചിക്കാട്, രാമപുരം,നീണ്ടൂര്‍,മീനച്ചില്‍ 10, പൂഞ്ഞാര്‍, കാണക്കാരി 9, തിരുവാര്‍പ്പ്,പള്ളിക്കത്തോട് 8, അയര്‍ക്കുന്നം, കുറവിലങ്ങാട് 7, മണര്‍കാട്, കൂരോപ്പട, വിജയപുരം, കിടങ്ങൂര്‍, തിടനാട്, മീനടം 6, മാഞ്ഞൂര്‍, വെച്ചൂര്‍, മേലുകാവ്, തലയാഴം, കടനാട്, മരങ്ങാട്ടുപിള്ളി 5, അകലക്കുന്നം, ഭരണങ്ങാനം, എലിക്കുളം, തലപ്പലം 4, മണിമല, തലനാട്, കോരുത്തോട്, കങ്ങഴ 3, തീക്കോയി, മൂന്നിലവ് 2, കൊഴുവനാല്‍, ഉഴവൂര്‍, നെടുംകുന്നം, വെള്ളാവൂര്‍ 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications