കോട്ടയത്ത് 169 പേർക്ക് കൊവിഡ്: 197 പേര്‍ക്ക് രോഗമുക്തി, 1871 പേർ ചികിത്സയിൽ
കോട്ടയം: കോട്ടയം ജില്ലയില്‍ 169 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 164 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 3576 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 83 പുരുഷന്‍മാരും 71 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
197 പേര്‍ രോഗമുക്തരായി. 1871 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 82344 പേര്‍ കോവിഡ് ബാധിതരായി. 80270 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7448 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം 34, കൂരോപ്പട 9, ആര്‍പ്പൂക്കര 8, പാലാ, എലിക്കുളം 7, രാമപുരം, നെടുംകുന്നം, മാഞ്ഞൂര്‍ 6, എരുമേലി 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം
Recommended Video
വെള്ളാവൂര്‍, പുതുപ്പള്ളി, ഈരാറ്റുപേട്ട, മുത്തോലി, ഏറ്റുമാനൂര്‍, കുറിച്ചി, മുളക്കുളം 4, മണിമല, കുറവിലങ്ങാട്, തലയാഴം, പാറത്തോട്, പൂഞ്ഞാര്‍, മുണ്ടക്കയം 3, വൈക്കം, ചങ്ങനാശേരി, പാമ്പാടി, അകലക്കുന്നം, തൃക്കൊടിത്താനം, കരൂര്‍, വെച്ചൂര്‍, പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി 2, ഞീഴൂര്‍, കിടങ്ങൂര്‍, തിടനാട്, മേലുകാവ്, വാകത്താനം, മീനച്ചില്‍, കടപ്ലാമറ്റം, മാടപ്പള്ളി, തിരുവാര്‍പ്പ്, കറുകച്ചാല്‍, ചെമ്പ്, കടനാട്, വാഴൂര്‍, അയര്‍ക്കുന്നം, ചിറക്കടവ്, തീക്കോയി, അയ്മനം 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ക്യൂട്ടായി മഹിമ നമ്പ്യാര്‍: ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications