Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് കൊവിഡ് വ്യാപനം രൂക്ഷം: 1703 പേര്‍ക്കു കൂടി വൈറസ് ബാധ, കുടുതൽ പ്രത്യേക പരിശോധനയിൽ പങ്കെടുത്തവർ

കോട്ടയം: കോട്ടയം ജില്ലയില്‍ 1703 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏറെയും വെള്ളി, ശനി ദിവസങ്ങളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ സ്രവം നല്‍കിയവരാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പ്രചാരണത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍, രോഗലക്ഷണങ്ങളുള്ളവര്‍, പൊതുജനങ്ങളുമായി കൂടുതലായി സമ്പര്‍ക്കം പുലര്‍ത്തുന്ന വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവരെയാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതില്‍ എല്ലാവരുടെയും ഫലം ലഭ്യമായിട്ടില്ല.

ഇതിൽ 1687 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 16 പേര്‍ രോഗബാധിതരായി. പുതിയതായി 8384 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 783 പുരുഷന്‍മാരും 734 സ്ത്രീകളും 186 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 316 പേര്‍ രോഗമുക്തരായി. 7239 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 94013 പേര്‍ കോവിഡ് ബാധിതരായി. 85924 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18295 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

 coronavirus5474-15

കോട്ടയം 122,ആര്‍പ്പൂക്കര 81, ചങ്ങനാശേരി 60, തൃക്കൊടിത്താനം 54, ചെമ്പ് 52, ഏറ്റുമാനൂര്‍ 50, മുണ്ടക്കയം, പാമ്പാടി, കൂരോപ്പട 48, പനച്ചിക്കാട് 39 , തലയാഴം, കറുകച്ചാല്‍ 34, മുളക്കുളം, പാറത്തോട് 33, കങ്ങഴ, വാഴൂര്‍ 32, നീണ്ടൂര്‍ 31, എലിക്കുളം, വൈക്കം 29, അയര്‍ക്കുന്നം, ചിറക്കടവ്, കാഞ്ഞിരപ്പള്ളി 28, വെള്ളൂര്‍ 27, വെച്ചൂര്‍ 26 എന്നിവിടങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

ഞീഴൂര്‍-25, അതിരമ്പുഴ 24, അയ്മനം 23. വാകത്താനം 23, കുമരകം 22, പൂഞ്ഞാര്‍ തെക്കേക്കര, പുതുപ്പള്ളി 21, ഈരാറ്റുപേട്ട, മാടപ്പള്ളി 19, തിരുവാര്‍പ്പ്, തിടനാട്, മാഞ്ഞൂര്‍, കുറവിലങ്ങാട്, മറവന്തുരുത്ത് 18, കടുത്തുരുത്തി 17, വാഴപ്പള്ളി, തലയോലപ്പറമ്പ്, എരുമേലി, മുത്തോലി, പാലാ, ഭരണങ്ങാനം 16, കടപ്ലാമറ്റം, മണര്‍കാട് 15, കാണക്കാരി, ടി.വി പുരം, കടനാട് 14, നെടുംകുന്നം, പള്ളിക്കത്തോട്, ഉദയനാപുരം, മേലുകാവ് 13, പൂഞ്ഞാര്‍, കല്ലറ 12, കോരുത്തോട്, കുറിച്ചി 11, വെള്ളാവൂര്‍ 10, മരങ്ങാട്ടുപിള്ളി 9, അകലക്കുന്നം, മൂന്നിലവ് 8, കിടങ്ങൂര്‍, കൂട്ടിക്കല്‍ 7, തീക്കോയി, പായിപ്പാട്, വെളിയന്നൂര്‍, കരൂര്‍, വിജയപുരം, മീനച്ചില്‍ 6, തലപ്പലം - 5, രാമപുരം, മണിമല, മീനടം 4, ഉഴവൂര്‍ 3, തലനാട്, കൊഴുവനാല്‍ എന്നിവിടങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഹോട്ട് ലുക്കിൽ സനിഹ യാദവ്, പുതിയ ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+