Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 1713 പേർക്ക് കൊവിഡ്: 1709 പേര്‍ക്കും സമ്പര്‍ക്ക ബാധ, ടെസ്റ്റ് പോസിറ്റിവിറ്റി 25.64 ശതമാനം

കോട്ടയം: കോട്ടയം ജില്ലയില്‍ 1713 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1709 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേരും ഇന്ന് രോഗബാധിതരായിട്ടുണ്ട്. പുതിയതായി 6679 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 25.64 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 784 പുരുഷന്‍മാരും 762 സ്ത്രീകളും 167 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

2054 പേര്‍ രോഗമുക്തരായി. 16589 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 145575 പേര്‍ കോവിഡ് ബാധിതരായി. 128053 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 54445 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം 263, ചങ്ങനാശേരി 106, വെള്ളാവൂർ 77, ഈരാറ്റുപേട്ട 73, മറവന്തുരുത്ത് 69, അകലക്കുന്നം 62, മീനടം 49, ആർപ്പൂക്കര 42 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 corona773-1617

വാകത്താനം 38, ഏറ്റുമാനൂർ 37, എരുമേലി, കുറിച്ചി 34, വൈക്കം, അതിരമ്പുഴ 33, കാഞ്ഞിരപ്പള്ളി 32, തീക്കോയി 29, വാഴപ്പള്ളി,ചിറക്കടവ് 28, അയ്മനം 27, നെടുംകുന്നം 26, തലയോലപ്പറമ്പ്, പാറത്തോട്, തൃക്കൊടിത്താനം - 25, പുതുപ്പള്ളി, മുണ്ടക്കയം 24, കറുകച്ചാൽ, ഉദയനാപുരം 23, തലനാട് 21, വെള്ളൂർ, കുറവിലങ്ങാട്, കൂട്ടിക്കൽ 17, മീനച്ചിൽ, മാടപ്പള്ളി, ഞീഴൂർ, കങ്ങഴ 16 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കരൂർ 15, പായിപ്പാട് 14, പാമ്പാടി 13, തിടനാട്, കാണക്കാരി 12, ഭരണങ്ങാനം, പൂഞ്ഞാർ, പനച്ചിക്കാട് 11, കടുത്തുരുത്തി, വാഴൂർ, മണിമല, എലിക്കുളം 10, മരങ്ങാട്ടുപിള്ളി ചെമ്പ്, കൂരോപ്പട, തലപ്പലം 9, രാമപുരം, അയർക്കുന്നം, ടിവി പുരം 8, പാലാ, മുത്തോലി, മാഞ്ഞൂർ 7, തിരുവാർപ്പ് 6, പള്ളിക്കത്തോട്, കോരുത്തോട്, പൂഞ്ഞാർ തെക്കേക്കര, കടപ്ലാമറ്റം, മണർകാട്, മുളക്കുളം 5, കുമരകം, വെളിയന്നൂർ, വിജയപുരം 4, കടനാട്, മേലുകാവ്, നീണ്ടൂർ, കൊഴുവനാൽ 3, തലയാഴം, വെച്ചൂർ, ഉഴവൂർ 2, കിടങ്ങൂർ, മൂന്നിലവ് 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+