കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയം കൊറോണ വൈറസ് ഭീതിയിൽ: ഒറ്റദിനം 18 പേർക്ക് വൈറസ് ബാധ, 12 പേർ വിദേശത്ത് നിന്നെത്തിയവർ!!

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ 18 പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. പുതിയതായി രോഗം ബാധിച്ചവരില്‍ 12 പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവാണ്. അടുത്ത കുറച്ച് ദിവസങ്ങൾക്കിടെ റിപ്പോർട്ട് ചെയ്തതിൽ ഉയർന്ന നിരക്കാണിത്. ആകെ 113 പേരാണ് ചികിത്സയിലുള്ളത്.

16 പേര്‍ക്ക് കൊവിഡ്; ഒരാള്‍ക്ക് സമ്പര്‍ക്കം വഴി; 18 പേര്‍ക്ക് രോഗ മുക്തി; ഭീതി ഒഴിയാതെ മലപ്പുറം16 പേര്‍ക്ക് കൊവിഡ്; ഒരാള്‍ക്ക് സമ്പര്‍ക്കം വഴി; 18 പേര്‍ക്ക് രോഗ മുക്തി; ഭീതി ഒഴിയാതെ മലപ്പുറം

ജൂണ്‍ 13ന് കുവൈറ്റിൽ നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(30), ജൂണ്‍ 14ന് കുവൈറ്റിൽ നിന്നെത്തി കുമരകത്ത് ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുമരകം സ്വദേശിനി(16) ജൂണ്‍ 11ന് കുവൈറ്റിൽ നിന്നെത്തി ഹോം ക്വാറന്റൈൻ കഴിഞ്ഞിരുന്ന പള്ളിക്കത്തോട് സ്വദേശി(36) എന്നിവർക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona15-15901

Recommended Video

cmsvideo
Community spread chance in kerala | Oneindia Malayalam

ജൂണ്‍ 15ന് കുവൈറ്റിൽ നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി(43), ജൂണ്‍ 13ന് കുവൈറ്റിൽ നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(31). ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി(37), ജൂണ്‍ 15ന് കുവൈറ്റിൽ നിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി (34) എന്നിവരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

ജൂണ്‍ 22ന് മധുരയില്‍നിന്നെത്തി കോട്ടയത്തെ ക്വാറന്റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാരാപ്പുഴ സ്വദേശി(30), ജൂണ്‍ 15ന് മഹാരാഷ്ട്രയില്‍നിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി(23). ജൂണ്‍ 12ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മറിയപ്പള്ളി സ്വദേശി(65), ജൂണ്‍ 21ന് ദുബായിൽ നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശി(34) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

ജൂണ്‍ 19ന് സൗദി അറേബ്യയിൽ നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിനി(73). ജൂണ്‍ 21ന് ചെന്നൈയിൽ നിന്നെത്തി പാലായിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുത്തോലി സ്വദേശിനി(34). ജൂണ്‍ 16ന് കുവൈറ്റില്‍ നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി(31) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 24ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിയുടെ ബന്ധുവായ യുവതി(24). ജില്ലിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ്.

ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന വിജയപുരം സ്വദേശി(23). ജൂണ്‍ 15ന് ദില്ലിയിൽ നിന്നെത്തിയ വാഴപ്പള്ളി സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക(27)യ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹോം ക്വാറന്‍റയിനിൽ കഴിഞ്ഞു വരികയായിരുന്നു. ജൂണ്‍ 11ന് ദില്ലിയിൽ നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിനി(30)യ്ക്കും വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം
ഹരിയാനയില്‍ നിന്നെത്തി ജൂണ്‍ 10ന് രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശിനി, ദില്ലിയിൽ നിന്നെത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശിനി എന്നിവരാണ് വെള്ളിയാഴ്ച രോഗമുക്തി നേടിയത്.

 എറണാകുളത്ത് രോഗികളുടെ എണ്ണം ഉയരുന്നു: ഒമ്പത് പേർക്ക് കൊറോണ വൈറസ് ബാധ!! ആലപ്പുഴ സ്വദേശിയും ജില്ലയിൽ എറണാകുളത്ത് രോഗികളുടെ എണ്ണം ഉയരുന്നു: ഒമ്പത് പേർക്ക് കൊറോണ വൈറസ് ബാധ!! ആലപ്പുഴ സ്വദേശിയും ജില്ലയിൽ

പത്ത് വയസ്സുകാരിക്കുള്‍പ്പെടെ വയനാട്ടില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുപത്ത് വയസ്സുകാരിക്കുള്‍പ്പെടെ വയനാട്ടില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

English summary
18 Coronavirus cases in Kottayam today, two people recovers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X