കോട്ടയം ജില്ലയില്‍ 184 പേര്‍ക്ക് കൂടി കൊവിഡ്: 180 പേര്‍ക്കും സമ്പര്‍ക്കബാധ, 190 പേര്‍ക്ക് രോഗമുക്തി
കോട്ടയം: കോട്ടയം ജില്ലയില്‍ 184 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 180 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 2426 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 92 പുരുഷന്‍മാരും 77 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
190 പേര്‍ രോഗമുക്തരായി. 1573 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 84814 പേര്‍ കോവിഡ് ബാധിതരായി. 82395 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 9058 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 26, മുണ്ടക്കയം 15, ചങ്ങനാശേരി 9, പാമ്പാടി, പുതുപ്പളള്ളി 8, മണർകാട് 7, ചിറക്കടവ്, മീനടo, കുറിച്ചി, വാഴൂർ-6
ഭരണങ്ങാനം, ഉഴവൂർ, അയ്മനം 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രാമപുരം, എരുമേലി, കടനാട് 4, തലയാഴം, ഏറ്റുമാനൂർ, തിരുവാർപ്പ്, നീണ്ടൂർ, അയർക്കുന്നം, കറുകച്ചാൽ, തലയോലപ്പറമ്പ്, പനച്ചിക്കാട്, വൈക്കം, പാറത്തോട്, കങ്ങഴ, മാടപ്പള്ളി, മരങ്ങാട്ടുപിള്ളി 3, കാഞ്ഞിരപ്പള്ളി, കരൂർ, മണിമല, പള്ളിക്കത്തോട് -2
തലപ്പലം, തൃക്കൊടിത്താനം, വിജയപുരം, പായിപ്പാട്, ഉദയനാപുരം, വെള്ളാവൂർ, കല്ലറ, കിടങ്ങൂർ, വെച്ചൂർ, എലിക്കുളം, തിടനാട്, അതിരമ്പുഴ, മറവന്തുരുത്ത് 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications