Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് രോഗവ്യാപനത്തിൽ കുറവ്: 185 പേര്‍ക്ക് കൊവിഡ്: 313 പേര്‍ക്ക് രോഗമുക്തി

കോട്ടയം: കോട്ടയം ജില്ലയില്‍ 185 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 184 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി.പുതിയതായി 3965 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 84 പുരുഷന്‍മാരും 81 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

313 പേര്‍ രോഗമുക്തരായി. 2781 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 80352 പേര്‍ കോവിഡ് ബാധിതരായി. 77309 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13,000 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം 42, നെടുംകുന്നം 10, ചിറക്കടവ് 9, കൂരോപ്പട 8, കാഞ്ഞിരപ്പള്ളി 7, ചങ്ങനാശേരി, ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍ 6 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

2-1586174368-16

അതിരമ്പുഴ, ആര്‍പ്പൂക്കര 5, കിടങ്ങൂര്‍, തിരുവാര്‍പ്പ്, വാകത്താനം, കുമരകം 4, അകലക്കുന്നം, പാമ്പാടി, മുണ്ടക്കയം, എലിക്കുളം, കടുത്തുരുത്തി, കുറവിലങ്ങാട്, പായിപ്പാട് 3, കരൂര്‍, രാമപുരം, കങ്ങഴ, വാഴപ്പള്ളി, തിടനാട്, വെളിയന്നൂര്‍, വൈക്കം, പാറത്തോട്, പൂഞ്ഞാര്‍, കോരുത്തോട്, പാലാ, മറവന്തുരുത്ത് 2, ഞീഴൂര്‍, മേലുകാവ്, വിജയപുരം, കുറിച്ചി, കടനാട്, പനച്ചിക്കാട്, എരുമേലി, മാടപ്പള്ളി, മീനടം, മണിമല, ഉദയനാപുരം, പൂഞ്ഞാര്‍ തെക്കേക്കര, കടപ്ലാമറ്റം, പുതുപ്പള്ളി, വെച്ചൂര്‍, കൂട്ടിക്കല്‍, വെള്ളൂര്‍, തീക്കോയി, അയര്‍ക്കുന്നം, തലപ്പലത്ത് ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+