കോട്ടയത്ത് 19കാരിയ്ക്ക് പൊള്ളലേറ്റു: ചികിത്സയിലുള്ള പെൺകുട്ടിയുടെ നില ഗുരുതരം
കോട്ടയം: കോട്ടയം ജില്ലയിലെ കളത്തിപ്പടിയിൽ 19കാരിയായ പെൺകുട്ടി പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ. ചെമ്പോല ഭാഗത്താണ് സംഭവം. പരിക്കേറ്റ പെൺകുട്ടിയെ ഇതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കളത്തിപ്പടി ചെമ്പോല സ്വദേശി കൊച്ചുപറമ്പിൽ ജോസിന്റെയും പരേതയായ ജയമോളുടേയും മകളാണ് പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന 19 കാരിയായ ജീന. ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടിലെ അടുക്കളയിൽ വെച്ച് പെൺകുട്ടിയ്ക്ക് പൊള്ളലേൽക്കുന്നത്. പെൺകുട്ടി നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്.