കോട്ടയത്ത് രോഗവ്യാപനം കുറയുന്നു: ഇന്ന് 199 പേർക്ക് കൊവിഡ്: 138 പേര്‍ക്ക് രോഗമുക്തി
കോട്ടയം: കോട്ടയം ജില്ലയില്‍ 199 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 197 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 2772 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 94 പുരുഷന്‍മാരും 78 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
138 പേര്‍ രോഗമുക്തരായി. 1580 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 84631 പേര്‍ കോവിഡ് ബാധിതരായി. 82199 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8305 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 26, ഏറ്റുമാനൂര്‍ 13, ചങ്ങനാശേരി 12, പാമ്പാടി 9, പുതുപ്പള്ളി 8, കാഞ്ഞിരപ്പള്ളി 7, കുറവിലങ്ങാട്, മുണ്ടക്കയം, വൈക്കം, 6, മീനച്ചില്‍, ചിറക്കടവ്, അയര്‍ക്കുന്നം, തിടനാട് 5, കാണക്കാരി, കൂരോപ്പട, അതിരമ്പുഴ, വെളിയന്നൂര്‍, മീനടം-4 എന്നിവിടങ്ങളിലും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

രാമപുരം, പൂഞ്ഞാര്‍, അയ്മനം, മൂന്നിലവ്, കടനാട്, എലിക്കുളം, മേലുകാവ്, മുത്തോലി, കൊഴുവനാല്‍, കുമരകം 3, മാടപ്പള്ളി, കരൂര്‍, ആര്‍പ്പൂക്കര, പാലാ, കടുത്തുരുത്തി, ഈരാറ്റുപേട്ട, ഉദയനാപുരം, എരുമേലി, ഞീഴൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, മാഞ്ഞൂര്‍2, നെടുംകുന്നം, വാഴപ്പള്ളി, പായിപ്പാട്, പാറത്തോട്, വെള്ളാവൂര്‍, മണിമല, കറുകച്ചാല്‍, മുളക്കുളം, വാകത്താനം, കല്ലറ, ചെമ്പ്, മറവന്തുരുത്ത്, ഭരണങ്ങാനം, തലപ്പലം എന്നിവിടങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications