Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 25 പുതിയ രോഗികൾ: നാല് പേർക്ക് രോഗം സമ്പർക്കത്തിലൂടെ, ജില്ലയിൽ 162 പേര്‍ ചികിത്സയില്‍!!

കോട്ടയം: കോട്ടയം ജില്ലയിൽ ഇന്ന് 25 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. പുതിയ രോഗികള്‍. ഇതില്‍ നാലു പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 15 പേര്‍ വിദശത്തുനിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടറും ഉള്‍പ്പെടുന്നുണ്ട്. കോട്ടയം ജില്ലയില്‍നിന്നുള്ള 162 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെ 362 പേര്‍ക്ക് രോഗം ബാധിച്ചു. 200 പേര്‍ രോഗമുക്തരായി.

കോട്ടയം ജനറല്‍ ആശുപത്രിയിൽ 39 പേരും മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രത്തിൽ 33 പേരും, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ 30 പേരും ചികിത്സയിൽ കഴിയുന്നുണ്ട്. പാലാ ജനറല്‍ ആശുപത്രിയിൽ 29, അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രത്തിൽ 27 പേരും, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ 2 പേരും, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഇടുക്കി മെഡിക്കല്‍ കോളേജിലും ഓരോരുത്തർ വീതവും ചികിത്സയിൽ കഴിയുന്നുണ്ട്.

 coran-093-158

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അയ്മനം സ്വദേശിയായ ഡോക്ടര്‍(37)ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉൾപ്പെടുന്ന വ്യക്തിയാണ് രോഗം സ്ഥിരീകരിച്ച ഡോക്ടർ. കണ്ണൂരില്‍നിന്നും ജൂണ്‍ 10ന് നാട്ടിലെത്തിയ പാറത്തോട് സ്വദേശി(65)യ്ക്ക് അന്നേ ദിവസം തന്നെ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടിരുന്നു. പാറത്തോട് സ്വദേശിയായ ലോഡിംഗ് തൊഴിലാളി(58),
കോഴിക്കോടുനിന്നും ജൂണ്‍ 20ന് എത്തിയ വൈദിക വിദ്യാര്‍ഥി(28) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. എന്നാൽ വിദ്യാർത്ഥിയ്ക്ക് ഒരുതരത്തിലുമുള്ള രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഇവർക്കെല്ലാം സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Recommended Video

cmsvideo
    ബീഹാറിലെ ബിജെപി ഓഫീസ് പുതിയ കണ്ടെയ്‌മെന്റ് സോണ്‍ | Oneindia Malayalam

    ഷാര്‍ജയില്‍നിന്നും ജൂണ്‍ 26ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി(48), മസ്ക്കറ്റില്‍നിന്നും ജൂണ്‍ 21ന് എത്തിയ അയ്മനം സ്വദേശി(45),രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിയുടെ മകന്‍(12). പിതാവിനൊപ്പം മസ്കറ്റില്‍നിന്ന് എത്തിയതാണ് 12കാരൻ. ഇവരിൽ മൂന്നുപേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

    ബഹ്റൈനിൽ നിന്നും ജൂണ്‍ 24ന് എത്തിയ അയ്മനം സ്വദേശി(70), ഷാര്‍ജയില്‍നിന്നും ജൂണ്‍ 26ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി(42), രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയുടെ മകന്‍(9), അമ്മയ്ക്കൊപ്പം ഷാര്‍ജയില്‍നിന്ന് ജൂണ്‍ 26ന് എത്തി, കുവൈറ്റില്‍നിന്ന് ജൂണ്‍ 24ന് എത്തിയ കടുത്തുരുത്തി സ്വദേശിനി(65) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആർക്കും രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. മസ്കറ്റില്‍നിന്ന് ജൂണ്‍ 29ന് എത്തിയ മാടപ്പള്ളി തെങ്ങണ സ്വദേശി(60)ക്ക് രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശോധനയ്ക്ക് വിധേയനായത്. തുടർന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

    കുവൈറ്റില്‍നിന്ന് ജൂലൈ ഒന്നിന് എത്തിയ മീനടം സ്വദേശി(36), ദുബായില്‍നിന്ന് ജൂണ്‍ 25ന് എത്തിയ തിരുവാര്‍പ്പ് സ്വദേശി(36), സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 26ന് എത്തിയ തിരുവാര്‍പ്പ് സ്വദേശി(52)എന്നിവർക്കം രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച തിരുവാര്‍പ്പ് സ്വദേശിയുടെ മകള്‍(16)ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പിതാവിനൊപ്പം സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 26നാണ് എത്തിയത്. 16കാരിയ്ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

    മസ്കറ്റില്‍നിന്ന് ജൂണ്‍ 28ന് എത്തിയ തിരുവാര്‍പ്പ് സ്വദേശിനി(45), അബുദാബിയില്‍നിന്ന് ജൂണ്‍ 27ന് എത്തിയ തൃക്കൊടിത്താനം സ്വദേശി(56)യ്ക്ക്, ദുബായില്‍നിന്ന് ജൂണ്‍ 25ന് എത്തിയ ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(27) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽ 27കാരന് മാത്രമാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്.

    ദില്ലിയിൽ നിന്നും ജൂണ്‍ 30ന് എത്തിയ അയര്‍ക്കുന്നം സ്വദേശിയായ ആണ്‍കുട്ടി (10), ബെംഗളൂരുവിൽ നിന്നും ജൂണ്‍ 26ന് എത്തിയ അയ്മനം സ്വദേശിനി(26), ആന്‍ഡമാനില്‍നിന്നും ജൂലൈ അഞ്ചിന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ സ്വദേശി(43), ഗോവയില്‍നിന്ന് ജൂലൈ നാലിന് എത്തിയ കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശി(29), ഹൈദരാബാദില്‍നിന്ന് ജൂണ്‍ 27ന് എത്തിയ കാണക്കാരി സ്വദേശി(35), ജാര്‍ഖണ്ഡില്‍നിന്നും ജൂലൈ നാലിന് എത്തിയ പാമ്പാടി സ്വദേശിനി(35) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+