Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 25 പേർക്ക് കൊവിഡ്: 22 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

കോട്ടയം: കോട്ടയം ജില്ലയിൽ 25 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. വൈറസ് ബാധയേറ്റ 25 പേരിൽ 22 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സമ്പര്‍ക്കം മുഖേന രോഗബാധിതരായവരില്‍ 15 പേര്‍ പാറത്തോട് ഗ്രാമപഞ്ചായത്തില്‍നിന്നുള്ളവരാണ്. രണ്ടു പേര്‍ വിദേശത്തുനിന്നും ഒരാള്‍ ബാംഗ്ലൂരില്‍നിന്നും എത്തിയതാണ്.

നേരത്തെ രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട പാറത്തോട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ താമസിക്കുന്ന 12 പേരും ഏഴാം വാര്‍ഡില്‍നിന്നുള്ള രണ്ടു പേരും ഒന്‍പതാം വാര്‍ഡില്‍നിന്നുള്ള ഒരാളും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ തന്നെ സമ്പര്‍ക്കപ്പട്ടികയിലുള്ള വാഴൂര്‍ സ്വദേശി(19)യുടെയും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ എരുമേലി സ്വദേശിനി(35)യുടെയും പരിശോധനാഫലം പോസിറ്റീവാണ്.

coronavirus2-1

Recommended Video

cmsvideo
    Pinarayi Vijayan's reply on gold smuggling case | Oneindia Malayalam

    കുമരകം സ്വദേശിയായ 48കാരന്റെയും എഴുമാന്തുരുത്ത് സ്വദേശിയായ മൂന്നു വയസുള്ള കുട്ടിയുടെയും സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. നേരത്തെ രോഗം സ്ഥീരീകരിച്ച വെച്ചൂര്‍ സ്വദേശിനിയുടെ മകള്‍ക്കും (12) രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന എഴുമാന്തുരുത്ത് സ്വദേശിനിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 75കാരിക്കും നേരത്തെ രോഗം സ്ഥിരീകരിച്ച പൈക സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിക്കും(28) വൈറസ് ബാധ സ്ഥിരീകരിച്ചു.

    ഖത്തറില്‍നിന്ന് ജൂണ്‍ 28ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(46), ബാംഗ്ലൂരില്‍നിന്ന് ജൂലൈ ഒന്നിന് കാറില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മുണ്ടക്കയം സ്വദേശിയായ ആണ്‍കുട്ടി(14), ദുബായില്‍നിന്ന് ജൂലൈ ഒന്നിന് എത്തി തൊടുപുഴയില്‍ ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പൂവക്കുളം സ്വദേശി(30) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+