കോട്ടയത്ത് താൽക്കാലിക ആശ്വാസം: 250 പേർക്ക് വൈറസ് ബാധ, 246 പേർക്കും സമ്പർക്കബാധ!!
കോട്ടയം: കോട്ടയം ജില്ലയില്‍ 250 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 246 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 2012 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 124 പുരുഷന്‍മാരും 100 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 413 പേർ രോഗമുക്തരായി. 6312 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 48914 പേര്‍ കോവിഡ് ബാധിതരായി. 42150 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14171 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

കോട്ടയം 65, മുളക്കുളം 14, ചങ്ങനാശേരി 11, എലിക്കുളം 10, ഞീഴൂർ,കാഞ്ഞിരപ്പള്ളി 8, വെച്ചൂർ, മീനച്ചിൽ, പാമ്പാടി 7, ആർപ്പൂക്കര, മുണ്ടക്കയം, തലയോലപ്പറമ്പ്, കുറവിലങ്ങാട്, വൈക്കം, മാഞ്ഞൂർ, കൊഴുവനാൽ 5, തലയാഴം, കല്ലറ, കരൂർ, കൂരോപ്പട കടനാട് 4,അയർക്കുന്നം, ഏറ്റുമാനൂർ, ചിറക്കടവ്, വിജയപുരം 3, എരുമേലി, വാഴൂർ, തൃക്കൊടിത്താനം, വെള്ളൂർ, മാടപ്പള്ളി, അതിരമ്പുഴ, മീനടം, കാണക്കാരി, മൂന്നിലവ്, പാറത്തോട്, കടപ്ലാമറ്റം, പുതുപ്പള്ളി, രാമപുരം, മണർകാട്, മറവന്തുരുത്ത് 2, പനച്ചിക്കാട്, തീക്കോയി, മുത്തോലി, തലനാട്, അയ്മനം, പായിപ്പാട്, ഈരാറ്റുപേട്ട, കങ്ങഴ, മണിമല, പള്ളിക്കത്തോട്, ഉഴവൂർ 1 എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications