കോട്ടയത്ത് 2515 പേര്‍ക്ക് കൊവിഡ്: രണ്ട് ആരോഗ്യപ്രവർത്തകർക്ക് വൈറസ് ബാധ
കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 2515 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2506 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒന്‍പതു പേര്‍ രോഗബാധിതരായി. പുതിയതായി 11710 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 21.47 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 1190 പുരുഷന്‍മാരും 1037 സ്ത്രീകളും 288 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 462 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
1903 പേര്‍ രോഗമുക്തരായി. 14825 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 124034 പേര്‍ കോവിഡ് ബാധിതരായി. 108236 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 60569 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 298, അയ്മനം 95, ചങ്ങനാശേരി 77, ചിറക്കടവ് 75, കാഞ്ഞിരപ്പള്ളി 70, പാമ്പാടി 68, മുണ്ടക്കയം 66, പാറത്തോട്, കുറിച്ചി 58, വൈക്കം 56, എലിക്കുളം 52, പുതുപ്പള്ളി, എരുമേലി 51, വാഴൂര്‍ 50, നീണ്ടൂര്‍, കുറവിലങ്ങാട് 49, നെടുംകുന്നം, ഈരാറ്റുപേട്ട 47, വാകത്താനം 45, തലപ്പലം 43, അതിരമ്പുഴ 41 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം
മണര്‍കാട് 4, കല്ലറ 39, ഏറ്റുമാനൂര്‍ 38, കുമരകം 33, മാഞ്ഞൂര്‍ 32 , ആര്‍പ്പൂക്കര, മേലുകാവ്, കടനാട് 31, വെള്ളാവൂര്‍, കടപ്ലാമറ്റം 28 , വെള്ളൂര്‍ 27, മുളക്കുളം 26, കൊഴുവനാല്‍-25, ടി.വി പുരം24, ഭരണങ്ങാനം, ഞീഴൂര്‍, പാലാ 23, കറുകച്ചാല്‍, ഉദയനാപുരം, മാടപ്പള്ളി, മീനടം 22, കിടങ്ങൂര്‍, മരങ്ങാട്ടുപ്പിള്ളി, തിടനാട്, കാണക്കാരി, പനച്ചിക്കാട്, കടുത്തുരുത്തി 21, ഉഴവൂര്‍ 20, വിജയപുരം, മുത്തോലി, കൂട്ടിക്കല്‍ 18, തൃക്കൊടിത്താനം, വെളിയന്നൂര്‍, തലയോലപ്പറമ്പ് 17, ചെമ്പ്, തലനാട് 16, മരവന്തുരുത്ത്, വെച്ചൂര്‍, കൂരോപ്പട, തിരുവാര്‍പ്പ് 15, വാഴപ്പള്ളി, പൂഞ്ഞാര്‍ 14, തലയാഴം, പൂഞ്ഞാര്‍ തെക്കേക്കര 13, പള്ളിക്കത്തോട്, കോരുത്തോട്, കരൂര്‍ 12, പായിപ്പാട്,മണിമല, മീനച്ചില്‍, രാമപുരം, അയര്‍ക്കുന്നം 10, കങ്ങഴ 9, മൂന്നിലവ്, തീക്കോയി 8, അകലക്കുന്നം 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഗ്ലാമറസ് ഒട്ടും ചോരാതെ ലാവണ്യ ത്രിപാഠിയുടെ ഫോട്ടോ ഷൂട്ട്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications