കോട്ടയത്ത് 29 പേർക്ക് കൊറോണ വൈറസ്: 28 പേർക്കും സമ്പർക്കത്തിലൂടെ രോഗം, ചികിത്സയിലുള്ളത് 541 പേർ!!
കോട്ടയം: കോട്ടയം ജില്ലയില്‍ 29 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 28 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒന്‍പതു പേര് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവരാണ്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെയും കുറിച്ചി പഞ്ചായത്തിലെയും മൂന്നു പേര് വീതവും മാടപ്പള്ളി, അയര്‍ക്കുന്നം പഞ്ചായത്തുകളിലെ രണ്ടു പേര് വീതവും രോഗബാധിതരായി. ജില്ലയില്‍ 49 പേര് രോഗമുക്തരായി. 541 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1106 പേര്‍ക്ക് രോഗം ബാധിച്ചു. 564 പേര് രോഗമുക്തി നേടി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് വനിതാ പിജി ഡോക്ടര്‍മാര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
എറണാകുളത്ത് നേരിയ ആശ്വാസം: 34 പേർക്ക് കൊവിഡ്, 30 പേർക്ക് സമ്പർക്കത്തിലൂടെ രോഗം!!
അതിരമ്പുഴ മാന്നാനം സ്വദേശി(54), അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(50), അതിരുമ്പുഴ സ്വദേശി(54), അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(63), അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(52), അതിരമ്പുഴ സ്വദേശി(65), അതിരമ്പുഴ സ്വദേശിനി(48), അതിരമ്പുഴ സ്വദേശി(22), അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി(8), ഏറ്റുമാനൂര്‍ വടക്കേനട സ്വദേശി(25), ഏറ്റുമാനൂര്‍ സ്വദേശി(70), ഏറ്റുമാനൂര്‍ സ്വദേശി(50), ചെങ്ങളം സ്വദേശിനി(26), ചിങ്ങവനം സ്വദേശിനി(28), കാണക്കാരി സ്വദേശി(59), കാരാപ്പുഴ സ്വദേശി(32), കോട്ടയം സ്വദേശി(60) എന്നിവർക്കും സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചത്.
കുമരകം സ്വദേശി(50), കുറിച്ചി സ്വദേശിനി(36), കുറിച്ചി സ്വദേശി(28), കുറിച്ചി സ്വദേശി(68), പാറത്തോട് സ്വദേശിനി(62), മാടപ്പള്ളി തെങ്ങണ സ്വദേശി(53), മാടപ്പള്ളി തെങ്ങണ സ്വദേശിനി(41), അയര്‍ക്കുന്നം സ്വദേശി(23), അയര്‍ക്കുന്നം സ്വദേശി(21) എന്നിവരും സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. കര്‍ണാടകത്തില്‍നിന്നെത്തിയ കോട്ടയം സ്വദേശിയായ ആണ്‍കുട്ടി(6) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
തലയാഴം
ഗ്രാമപഞ്ചായത്തിലെ
ഏഴ്,
ഒന്‍പത്
വാര്‍ഡുകള്‍
കൂടി
കണ്ടെയ്ന്മെന്റ്
സോണുകളുടെ
പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുമരകം
പഞ്ചായത്തിലെ
നാലാം
വാര്‍ഡില്‍
നിയന്ത്രണങ്ങള്‍
ഒഴിവാക്കി.
ജില്ലയില്‍
23
തദ്ദേശഭരണ
സ്ഥാപനങ്ങളിലായി
54
കണ്ടെയ്ന്മെന്റ്
സോണുകളാണ്
നിലവിലുള്ളത്
പട്ടിക
ചുവടെ.
(തദ്ദേശ
ഭരണ
സ്ഥാപനം,
വാര്‍ഡ്
എന്ന
ക്രമത്തില്‍)
കോട്ടയം മുനിസിപ്പാലിറ്റി-30, 31, 32, 36, 39, 46, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- 27, 33, ചങ്ങനാശേരി മുനിസിപ്പാലിറ്റി-24, 31, 33, 37, വൈക്കം മുനിസിപ്പാലിറ്റി-13, 21, 25, 24,
ഗ്രാമപഞ്ചായത്തുകള്‍
പാറത്തോട് -7, 8, 9, 16, അയ്മനം-14, ഉദയനാപുരം-6, 7, 16, കുമരകം- 10, 11, ടിവി പുരം- 12, വെച്ചൂര്‍-1, 4, മറവന്തുരുത്ത്-1, 11, 12, വാഴപ്പള്ളി-7, 11, 12, 17, 20, പായിപ്പാട് -7, 8, 9, 10, 11, തിരുവാര്‍പ്പ്-11, കുറിച്ചി-20, മീനടം-2, 3, മാടപ്പള്ളി-18, പാമ്പാടി-18, നീണ്ടൂര്‍-8, കാണക്കാരി-10, തൃക്കൊടിത്താനം- 15, പുതുപ്പള്ളി-14, തലയാഴം-7,9.