കോട്ടയം ജില്ലയില്‍ 2904 പേര്‍ക്ക് കൊവിഡ്: രണ്ട് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ
കോട്ടയം: കോട്ടയം ജില്ലയില്‍ 2904 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2893 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 11 പേര്‍ രോഗബാധിതരായി. പുതിയതായി 9901 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 29.33 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 1258പുരുഷന്‍മാരും 1311 സ്ത്രീകളും 335 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 547 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
2171 പേര്‍ രോഗമുക്തരായി. 17927 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 151059 പേര്‍ കോവിഡ് ബാധിതരായി. 132199 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 55169 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം -317, ചങ്ങനാശേരി 134, മുണ്ടക്കയം 110, പുതുപ്പള്ളി 95, എലിക്കുളം 83, ഏറ്റുമാനൂർ 76, കല്ലറ 75, അതിരമ്പുഴ 74, എരുമേലി 73, തലയോലപ്പറമ്പ് 72, രാമപുരം 71, കാഞ്ഞിരപ്പള്ളി 67, ചിറക്കടവ്, പാമ്പാടി, മീനച്ചിൽ 58, വെള്ളൂർ 52, വൈക്കം 50, പാറത്തോട് 47, കുറിച്ചി 43, വാകത്താനം 42, പനച്ചിക്കാട്, കടുത്തുരുത്തി, അയർക്കുന്നം 41, അയ്മനം 40, ഈരാറ്റുപേട്ട 38, കങ്ങഴ 37, നെടുംകുന്നം 36 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മുളക്കുളം, മണിമല 35, വെച്ചൂർ, പാലാ 34, ഉദയനാപുരം, ഭരണങ്ങാനം, കൂട്ടിക്കൽ 33, നീണ്ടൂർ, ആർപ്പൂക്കര, കൂരോപ്പട - 31, കുമരകം 30, കരൂർ 29, മറവന്തുരുത്ത് 28, കറുകച്ചാൽ, മാടപ്പള്ളി 25, വാഴപ്പള്ളി, ഞീഴൂർ, കാണക്കാരി, വിജയപുരം, തലയാഴം 24, തിരുവാർപ്പ്, തൃക്കൊടിത്താനം 23, പായിപ്പാട്, കടനാട് 22, ചെമ്പ് 21, തിടനാട്, ടിവി പുരം 19, വെളിയന്നൂർ 17, മാഞ്ഞൂർ, കിടങ്ങൂർ, മുത്തോലി, കോരുത്തോട്, പൂഞ്ഞാർ 16, മീനടം 15, മരങ്ങാട്ടുപിള്ളി 14, കുറവിലങ്ങാട് 13, മണർകാട്,വാഴൂർ, വെള്ളാവൂർ 12, മൂന്നിലവ് 10, തലപ്പലം, തീക്കോയി, കൊഴുവനാൽ 8, കടപ്ലാമറ്റം 6, മേലുകാവ്, അകലക്കുന്നം, പള്ളിക്കത്തോട് 5, പൂഞ്ഞാർ തെക്കേക്കര 4, ഉഴവൂർ 3, തലനാട് 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications