കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് എത്തിച്ചത് 29170 ഡോസ് കോവിഷീൽഡ് വാക്സിൻ: വിതരണം ജനുവരി 16 മുതൽ, സജ്ജമെന്ന് ജില്ലാ കളക്ടർ

Google Oneindia Malayalam News

കോട്ടയം: ജില്ലയിൽ കൊറോണ വൈറസ് വാക്സിൻ വിതരണത്തിനുള്ള തയ്യാറെടുപ്പുകളുമായി ആരോഗ്യവകുപ്പ്. കൊറോണ വൈറസ് പ്രതിരോധത്തിനുള്ള 29170 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് ഇന്ന് കോട്ടയത്ത് എത്തിച്ചിട്ടുള്ളത്. കോട്ടയം ജനറല്‍ ആശുപത്രിയിലെ വാക്‌സിന്‍ സ്റ്റോറില്‍ സൂക്ഷിക്കുന്ന വാക്‌സിന്‍റെ വിതരണം ജനുവരി 16നാണ് ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ ആരംഭിക്കുക.

 ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ്; നടപടിക്രമങ്ങള്‍ യുഎസ് ജനപ്രതിനിധി സഭയില്‍ ആരംഭിച്ചു ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ്; നടപടിക്രമങ്ങള്‍ യുഎസ് ജനപ്രതിനിധി സഭയില്‍ ആരംഭിച്ചു

ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജനുവരി എട്ടുവരെ ജില്ലയില്‍ 23839 ആരോഗ്യ പ്രവര്‍ത്തകർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനുവരി 31വരെ വിതരണം ചെയ്യുന്നതിനുള്ള വാക്‌സിനാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. ഒരാള്‍ക്ക് രണ്ടു ഡോസ് വീതമാണ് നല്‍കുക.

 vaccinekottayam-161

കേരളത്തിലേക്കുള്ള കൊവിഷീൽഡ് വാക്സിന്റെ ആദ്യ ബാച്ച് വാക്സിനുകളുമായുള്ള വിമാനം ഇന്ന് ഉച്ചയോടെയാണ് കൊച്ചിയിലെത്തിയത്. കൊറോണ വൈറസ് വാക്സിന്റെ 1.8 ലക്ഷം ഡോസ് തിരുവനന്തപുരത്തും 1.34 ലക്ഷം ഡോസ് തിരുവനന്തപുരത്തേക്കും എത്തിക്കും. ശീതീകരിച്ച പ്രത്യേക വാഹനങ്ങളിലായാണ് വാക്സിൻ സംഭരണങ്ങളിലേക്ക് മാറ്റുന്നത്. തുടർന്ന് ജനുവരി 16 മുതൽ മുൻ കൂട്ടി രജിസ്റ്റർ ചെയ്തവർക്ക് നേരത്തെ പ്രഖ്യാപിച്ചത് അനുസരിച്ചുള്ള കേന്ദ്രങ്ങളിൽ വെച്ച് മരുന്ന് കുത്തിവെക്കാൻ ആരംഭിക്കും.

എറണാകുളം ജില്ലയിൽ നിന്ന് ഉച്ചയോടെ മറ്റ് ജില്ലകളിലേക്ക് വാക്സിൻ കൊണ്ടുപോകുകയും. 1,33500 ഡോസ് കൊവിഷീൽഡ് വാക്സിനാണ് ഇപ്പോൾ വിതരണത്തിന് വേണ്ടി കൊച്ചിയിലേക്ക് എത്തിച്ചിട്ടുള്ളത്. രാവിലെ 10.45 ഓടെ മുംബൈയിൽ നിന്നുള്ള ഗോ എയർ വിമാനത്തിലാണ് വാക്സിനെത്തിച്ചത്. രണ്ടാമത്തെ ബാച്ച് കൊവിഡ് വാക്സിൻ തിരുവനന്തപുരത്തേക്കാണ് എത്തിച്ചിട്ടുള്ളത്.

English summary
29170 Dose of Coronavirus vaccine reches in Kottayam for distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X