കോട്ടയം കുമാരനല്ലൂരില്‍ ബൈക്ക് ടോറസ് ലോറിയില്‍ ഇടിച്ച് 3 യുവാക്കള്‍ക്ക് ദാരുണാന്ത്യം
കോട്ടയം: കുമാരനല്ലൂരില്‍ ബൈക്ക് ടോറസ് ലോറിയില്‍ ഇടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. തിരുവഞ്ചൂര്‍ സ്വദേശിയായ പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂഖ്, എന്നിവരാണ് മരിച്ചത്. കുമാരനല്ലൂര്‍ കൊച്ചാലും ചുവട്ടില്‍ ഇന്ന് വൈകീട്ട് അഞ്ചര മണിയോടെയാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് യുവാക്കളും ഡ്യൂക്കിലായിരുന്നു സഞ്ചരിച്ചിരുന്നത്.
അമിത വേഗത്തില്‍ വന്ന ബൈക്ക് ടോറസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. അതേസമയം ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്ന് പേരും ഹെല്‍മെറ്റും ധരിച്ചിരുന്നില്ല. ബൈക്ക് പൂര്‍ണമായും അപകടത്തില്‍ തകര്‍ന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ബൈക്ക് എതിര്‍വശത്ത് കൂടി വന്നിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. മൂന്ന് യുവാക്കളും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.













Click it and Unblock the Notifications