കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് കോണ്‍ഗ്രസിനെ ഞെട്ടിച്ച് ജോസ്! വീണ്ടും കോണ്‍ഗ്രസ് നേതാക്കളുടെ പ്രവാഹം, ഇത്തവണ 30 പേര്‍

Google Oneindia Malayalam News

കോട്ടയം: കേരള രാഷ്ട്രീയം കോട്ടയം ജില്ലയിലേക്ക് ഉറ്റുനോക്കുന്ന ദിനങ്ങളാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതും ഇനി വരാനിരിക്കുന്നതും. ജോസ് കെ മാണിയ്ക്കും പിജെ ജോസഫിനും കേരള രാഷ്ട്രീയത്തില്‍ എന്തെങ്കിലും പ്രസക്തി ഉണ്ടാകുമോ എന്നതാണ് ചോദ്യം.

ജോസഫിനെ വിറപ്പിച്ച് നേതാക്കളുടെ ചോർച്ച.. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 90 പേർ സിപിഎമ്മിൽ ചേർന്നുജോസഫിനെ വിറപ്പിച്ച് നേതാക്കളുടെ ചോർച്ച.. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 90 പേർ സിപിഎമ്മിൽ ചേർന്നു

ജോസിന് കൊള്ളലാഭം! കോട്ടയത്ത് എന്തുനടന്നാലും സിപിഎമ്മിന് ആശ്വസിക്കാം... നഷ്ടം ജോസഫിനും കോണ്‍ഗ്രസിനുംജോസിന് കൊള്ളലാഭം! കോട്ടയത്ത് എന്തുനടന്നാലും സിപിഎമ്മിന് ആശ്വസിക്കാം... നഷ്ടം ജോസഫിനും കോണ്‍ഗ്രസിനും

എന്തായാലും ഇത്തവണ ജോസ് കെ മാണി കൊടുത്ത അടി പിജെ ജോസഫിന് അല്ല. യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസ്സിനാണ്. കോട്ടയത്ത് കോണ്‍ഗ്രസ് വിട്ട് ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസില്‍ ചേക്കേറിയിരിക്കുകയാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും. വിശദാംശങ്ങള്‍...

ജില്ലാ കേന്ദ്രത്തില്‍ തിരിച്ചടി

ജില്ലാ കേന്ദ്രത്തില്‍ തിരിച്ചടി

കോട്ടയം നഗരസഭ പരിധിയില്‍ ഉള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആണ് കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗത്തില്‍ ചേര്‍ന്നിരിക്കുന്നത്. നഗരത്തില്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരായി മുപ്പതില്‍പരം ആളുകളാണ് ഇവര്‍.

ബ്ലോക്ക് സെക്രട്ടറി അടക്കം

ബ്ലോക്ക് സെക്രട്ടറി അടക്കം

കോണ്‍ഗ്രസിന്റെ കോട്ടയം ടൗണ്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ജി സജീവ് തിരുനക്കര അടക്കമുള്ള പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്. 27-ാം വാര്‍ഡ് പ്രസിഡന്റ് കിന്‍സണും സജീവിനൊപ്പം പാര്‍ട്ടി വിട്ട് ജോസ് കെ മാണിയ്‌ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്.

 നിര്‍ണായകം

നിര്‍ണായകം

കോട്ടയം നഗരസഭ രണ്ട് പതിറ്റാണ്ടായി യുഡിഎഫ് ആണ് ഭരിക്കുന്നത്. കോണ്‍ഗ്രസിന് തന്നെയാണ് ഇവിടെ മുന്‍തൂക്കമുള്ളതും. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേക്കുമെന്നാണ് സൂചനകള്‍.

ജോസിനൊപ്പം

ജോസിനൊപ്പം

കേരള കോണ്‍ഗ്രസ് എം കഴിഞ്ഞ തവണ ഒരുമിച്ച് നിന്ന് മത്സരിച്ചപ്പോള്‍ നഗരസഭയില്‍ നാല് സീറ്റുകള്‍ ആയിരുന്നു ലഭിച്ചിരുന്നത്. ഇത്തവണ ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിനൊപ്പമാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ വാര്‍ഡുകളില്‍ ജയിക്കാനാകുമെന്ന പ്രതീക്ഷയും വച്ചുപുലര്‍ത്തുന്നുണ്ട്.

അപ്രതീക്ഷിത നീക്കം

അപ്രതീക്ഷിത നീക്കം

ജോസ് കെ മാണി- പിജെ ജോസഫ് തര്‍ക്കത്തിനിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും അണികളുടേയും നേതാക്കളുടേയും ചേക്കേറലുകള്‍ നടക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ബ്ലോക്ക് തല നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ജോസ് കെ മാണി പക്ഷത്തേക്ക് പോയത് യുഡിഎഫിന് വലിയ തിരിച്ചടി തന്നെയാണ്.

കാരണം എന്ത്

കാരണം എന്ത്

ജനാധിപത്യ, മതേതര മുന്നേറ്റത്തെ ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കു എന്നതാണ് പാർട്ടി മാറ്റത്തിന് കാരണമായി ഇവർ പറയുന്നത്. അതുപോലെ തന്നെ കോൺഗ്രസ് നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളോടുള്ള പ്രതിഷേധമാണ് രാജിയെന്നും അവർ പറയുന്നുണ്ട്. എന്തായാലും ജോസ് കെ മാണി തന്നെയാണ് ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

ഇഞ്ചോടിഞ്ച് പോരാട്ടം

ഇഞ്ചോടിഞ്ച് പോരാട്ടം

കോട്ടയം ജില്ലയില്‍ പലയിടങ്ങളിലും ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാകുമെന്ന് ഏറെക്കുറേ ഉറപ്പാണ്. എന്തായാലും കഴിഞ്ഞ തവണ കിട്ടാതിരുന്ന ഒരു വിഭാഗം വോട്ടുകള്‍ തങ്ങള്‍ക്കൊപ്പമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പിച്ച ഒരു വിഭാഗം വോട്ടുകള്‍ ചോരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന ആശങ്കയാണ് യുഡിഎഫിന്.

പിസി ജോര്‍ജ്ജും കൂടി

പിസി ജോര്‍ജ്ജും കൂടി

ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജിന്റെ കേരള ജനപക്ഷവും സജീവമായി രംഗത്തുണ്ട്. ഇതാണ് യുഡിഎഫിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതും. പിസി ജോര്‍ജ്ജ് പിടിക്കുക തങ്ങളുടെ വോട്ടുകളായിരിക്കും എന്നാണ് യുഡിഎഫും വിലയിരുത്തുന്നത്. ഇതിനിടയില്‍ കോട്ടയത്ത് മികച്ച വിജയം നേടാമെന്നതാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.

സമവാക്യങ്ങൾ മാറും

സമവാക്യങ്ങൾ മാറും

ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ തന്നെ മാറ്റമുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. കോട്ടയം, ഇടുക്കി ജില്ലകൾ തന്നെയായിരിക്കും ശ്രദ്ധാ കേന്ദ്രങ്ങക്ഷ. കേരളത്തിൽ കേരള കോൺഗ്രസ് പാർട്ടികളുടെ ഭാവിയും ഈ തിരഞ്ഞെടുപ്പ് നിർണയിക്കും

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

English summary
30 Congress workers quit party and joinJose K Mani's Kerala Congress in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X