കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് 302 പേർക്ക് കൊവിഡ്: രോഗബാധിതരിൽ ഒരു ആരോഗ്യപ്രവർത്തകനും, 681 പേര്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ 302പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 301 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 1627 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 149 പുരുഷന്‍മാരും 129 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 കേരളത്തെ കൈപിടിച്ചുയർത്തുന്ന ബജറ്റ്: കേന്ദ്രത്തെ സംസ്ഥാനം അഭിനന്ദിക്കണമെന്ന് കെ സുരേന്ദ്രൻ കേരളത്തെ കൈപിടിച്ചുയർത്തുന്ന ബജറ്റ്: കേന്ദ്രത്തെ സംസ്ഥാനം അഭിനന്ദിക്കണമെന്ന് കെ സുരേന്ദ്രൻ

681 പേര്‍ രോഗമുക്തരായി. 5747 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 67870 പേര്‍ കോവിഡ് ബാധിതരായി. 61973 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18154 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം 50, ചങ്ങനാശേരി 15, അയ്മനം,മണര്‍കാട് 12, കങ്ങഴ 11, ഏറ്റുമാനൂര്‍ 9, കാഞ്ഞിരപ്പള്ളി,മാടപ്പള്ളി-8, പാലാ, പുതുപ്പള്ളി, പനച്ചിക്കാട്, കറുകച്ചാല്‍, കുറിച്ചി, വൈക്കം7, മുളക്കുളം, ഉഴവൂര്‍, തൃക്കൊടിത്താനം, ചിറക്കടവ്, മുണ്ടക്കയം 6 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

corona336-1

അയര്‍ക്കുന്നം, കടുത്തുരുത്തി, തിടനാട്, അതിരമ്പുഴ, ഉദയനാപുരം, കാണക്കാരി, നെടുംകുന്നം 5, തലയാഴം, വാകത്താനം, കുറവിലങ്ങാട്, തിരുവാര്‍പ്പ്, ആര്‍പ്പൂക്കര 4, തീക്കോയി, ഈരാറ്റുപേട്ട, മറവന്തുരുത്ത്, മുത്തോലി 3, പൂഞ്ഞാര്‍, മേലുകാവ്, ടി.വി പുരം, മീനച്ചില്‍, ഭരണങ്ങാനം, പാറത്തോട്, പായിപ്പാട്, ചെമ്പ്-2, അകലക്കുന്നം, നീണ്ടൂര്‍, കടപ്ലാമറ്റം, വാഴപ്പള്ളി, എലിക്കുളം, കൂട്ടിക്കല്‍, കിടങ്ങൂര്‍, കരൂര്‍, തലയോലപ്പറമ്പ്, കടനാട്, കല്ലറ, പൂഞ്ഞാര്‍ തെക്കേക്കര, ഞീഴൂര്‍, കോരുത്തോട്, മീനടം, കൂരോപ്പട, വെള്ളാവൂര്‍, വാഴൂര്‍, മണിമല, വെള്ളൂര്‍, മാഞ്ഞൂര്‍, മരങ്ങാട്ടുപിള്ളി-1 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
302 New Coronavirus cases in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X