കോട്ടയത്ത് 344 പേർക്ക്കൂടി കൊവിഡ്: 337 പേർക്ക് സമ്പർക്ക ബാധ
കോട്ടയം: കോട്ടയം ജില്ലയില്‍ 344 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 337 പേർക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 7 പേരും രോഗബാധിതരായി. പുതിയതായി 3993 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 313 പുരുഷന്‍മാരും 147 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 394 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4620 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 28744 പേര്‍ കോവിഡ് ബാധിതരായി. 24074 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19884 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

കോട്ടയം-63, ചങ്ങനാശേരി- 31, പൂഞ്ഞാര്‍, ഉദയനാപുരം, ഈരാറ്റുപേട്ട, തലയാഴം, കിടങ്ങൂര്‍,വാഴപ്പള്ളി,മുണ്ടക്കയം-11, വൈക്കം, മറവന്തുരുത്ത്-10, തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി-9, മാഞ്ഞൂര്‍, ഭരണങ്ങാനം, കുറിച്ചി-8, മാടപ്പള്ളി, വെള്ളൂര്‍, കടുത്തുരുത്തി-7, കുമരകം, ചെമ്പ്-6, കാണക്കാരി, ഏറ്റുമാനൂര്‍-5, കൂരോപ്പട, നെടുംകുന്നം, കങ്ങഴ, വിജയപുരം, ആര്‍പ്പൂക്കര-4, അകലക്കുന്നം, മണിമല, തൃക്കൊടിത്താനം, ഞീഴൂര്‍, പാമ്പാടി, പാറത്തോട്-3, ടിവി പുരം. അയ്മനം, തലനാട്, പാലാ, മുളക്കുളം, പനച്ചിക്കാട്,എരുമേലി-2, ചിറക്കടവ്, നീണ്ടൂര്‍, മീനടം, അയര്‍ക്കുന്നം, തലപ്പലം, മണര്‍ക്കാട്, മേലുകാവ്, കടനാട്, കൊഴുവനാല്‍, പായിപ്പാട്, മൂന്നിലവ്, വെച്ചൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, കരൂര്‍, രാമപുരം, കോരുത്തോട്- 1 എന്നിവിടങ്ങളിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.












Click it and Unblock the Notifications