Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 345 പേർക്ക് കൊവിഡ്: 45 കുട്ടികൾക്കും വൈറസ് ബാധ

കോട്ടയം: കോട്ടയം ജില്ലയില്‍ 345 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 341 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 3597 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 167 പുരുഷന്‍മാരും 133 സ്ത്രീകളും 45 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 51പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേ സമയം 470 പേര്‍ രോഗമുക്തരായി. 5302 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 56056 പേര്‍ കോവിഡ് ബാധിതരായി. 50630 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 1305 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 60, ചങ്ങനാശേരി 27, പാലാ 17, എരുമേലി 12, കിടങ്ങൂർ, വൈക്കം, അതിരമ്പുഴ, ഏറ്റുമാനൂർ 10, പാറത്തോട്, നീണ്ടൂർ 9, വെള്ളാവൂർ 8, ചിറക്കടവ്, മുണ്ടക്കയം 7, ആർപ്പൂക്കര, വിജയപുരം 6, അയ്മനം, പനച്ചിക്കാട്, അയർക്കുന്നം 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 coronavirus2

ഞീഴൂർ, ഉദയനാപുരം, കറുകച്ചാൽ, കുറവിലങ്ങാട്, വെച്ചൂർ, വെള്ളൂർ, കാഞ്ഞിരപ്പള്ളി, മൂന്നിലവ്, രാമപുരം, മുളക്കുളം, വാഴൂർ, ഈരാറ്റുപേട്ട, കടുത്തുരുത്തി, ചെമ്പ് - 4, തലപ്പലം, കോരുത്തോട്, കൂരോപ്പട, തലയോലപ്പറമ്പ്, വെളിയന്നൂർ, തൃക്കൊടിത്താനം, പാമ്പാടി, മുത്തോലി - 3, ഉഴവൂർ, അകലക്കുന്നം, പായിപ്പാട്, എലിക്കുളം, കടനാട്, കങ്ങഴ, കടപ്ലാമറ്റം, തലയാഴം, മീനച്ചിൽ, കല്ലറ, കരൂർ, കൂട്ടിക്കൽ, മരങ്ങാട്ടുപിള്ളി, മണർകാട്, മീനടം 2, തീക്കോയി, തിടനാട്, നെടുംകുന്നം, പൂഞ്ഞാർ, ടി.വി പുരം, പുതുപ്പള്ളി, കുമരകം, മാടപ്പള്ളി, മാഞ്ഞൂർ, വാകത്താനം, ഭരണങ്ങാനം, വാഴപ്പള്ളി 1 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+