കോട്ടയത്ത് 346 പേർക്ക് കൊവിഡ്: 343 പേർക്കും സമ്പർക്കബാധ, 312 പേർക്ക് രോഗമുക്തി
കോട്ടയം: കോട്ടയം ജില്ലയില്‍ 346 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 343 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്ന് പേരും രോഗബാധിതരായി. പുതിയതായി 3947 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 165 പുരുഷന്‍മാരും 139 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസ് ബാധ സ്ഥിരീകരിച്ച 312 പേർ രോഗമുക്തരായി. 5021 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 40210 പേര്‍ കോവിഡ് ബാധിതരായി. 35070 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13593 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. ചങ്ങനാശേരി- 29 ,വാഴപ്പള്ളി- 17, കുറവിലങ്ങാട്- 15, എരുമേലി- 14, പനച്ചിക്കാട്- 12 , മാടപ്പള്ളി- 10, പാമ്പാടി, വെളിയന്നൂര്‍- 8, അയ്മനം-7, ചിറക്കടവ്, കൂരോപ്പട, തലയോലപ്പറമ്പ്, ആര്‍പ്പൂക്കര, കിടങ്ങൂര്‍, പൂഞ്ഞാര്‍, തീക്കോയി , കടനാട്, -6 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി, ഉദയനാപുരം, വെള്ളാവൂര്‍, മുത്തോലി, കുമരകം, മേലുകാവ്-5 ,വൈക്കം, തിരുവാര്‍പ്പ്, മണര്‍കാട്, പാലാ, തൃക്കൊടിത്താനം, കുറിച്ചി, ഏറ്റുമാനൂര്‍, തലയാഴം, വെച്ചൂര്‍-4, മറവന്തുരുത്ത്, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ തെക്കേക്കര, മുളക്കുളം, പാറത്തോട്, ചെമ്പ്, നീണ്ടൂര്‍, അതിരമ്പുഴ, വാഴൂര്‍, കങ്ങഴ, പുതുപ്പള്ളി, മുണ്ടക്കയം, ടി.വി പുരം, അകലക്കുന്നം-3
പള്ളിക്കത്തോട്, ഉഴവൂര്‍ അയര്‍ക്കുന്നം, മണിമല, കടുത്തുരുത്തി, വിജയപുരം, കാണക്കാരി, മീനടം, കടപ്ലാമറ്റം-2
കരൂര്‍, എലിക്കുളം, കല്ലറ, മാഞ്ഞൂര്‍, ഭരണങ്ങാനം, കൂട്ടിക്കല്‍, പായിപ്പാട്, കോരുത്തോട്, കറുകച്ചാല്‍, രാമപുരം, വെള്ളൂര്‍, നെടുംകുന്നം, വാകത്താനം, മരങ്ങാട്ടുപിള്ളി-1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവരുടെ കണക്കുകൾ.












Click it and Unblock the Notifications