രോഗവ്യാപനം വർധിക്കുന്നു: കോട്ടയത്ത് 354 പേര്‍ക്ക് കൊവിഡ്: 348 പേര്‍ക്കും സമ്പര്‍ക്ക ബാധ
കോട്ടയം: കോട്ടയം ജില്ലയില്‍ 354 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 348 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 4688 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 147 പുരുഷന്‍മാരും 159 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 74 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
125 പേര്‍ രോഗമുക്തരായി. 1785 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 85689 പേര്‍ കോവിഡ് ബാധിതരായി. 83053 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11034 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
കോട്ടയം 55, മുണ്ടക്കയം 23, ആർപ്പൂക്കര 14, ചങ്ങനാശേരി 13, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ 12, മണർകാട് 11, പാലാ, കങ്ങഴ 9, പാറത്തോട്, കൂരോപ്പട 8, അതിരമ്പുഴ, കല്ലറ, രാമപുരം, ചിറക്കടവ്, മാഞ്ഞൂർ 7, തിടനാട്, ഭരണങ്ങാനം, അകലക്കുന്നം 6, തിരുവാർപ്പ്, നീണ്ടൂർ, നെടുംകുന്നം, കുമരകം, കടപ്ലാമറ്റം, കുറവിലങ്ങാട്, വെള്ളാവൂർ, മേലുകാവ്, കരൂർ 5, മൂന്നിലവ്, വിജയപുരം, വാഴൂർ 4, തലയോലപ്പറമ്പ്, വാകത്താനം, ഉഴവൂർ, വാഴപ്പള്ളി, എലിക്കുളം, മുത്തോലി, കൊഴുവനാൽ, തീക്കോയി, കറുകച്ചാൽ -3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളൂർ, പായിപ്പാട്, ഞീഴൂർ, കുറിച്ചി, പള്ളിക്കത്തോട്, അയർക്കുന്നം, തൃക്കൊടിത്താനം, മാടപ്പള്ളി, വൈക്കം, തലപ്പലം, മുളക്കുളം, കടനാട്, പാമ്പാടി, കടുത്തുരുത്തി, പനച്ചിക്കാട്, മരങ്ങാട്ടുപിള്ളി, മീനച്ചിൽ 2, എരുമേലി, കിടങ്ങൂർ, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, മീനടം, കാണക്കാരി, കോരുത്തോട്, മറവന്തുരുത്ത്, തലനാട് 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications