കോട്ടയത്ത് 363 പേർക്ക് കൊവിഡ്: . 269 പേര്‍ക്ക് രോഗമുക്തി, രോഗ വ്യാപനം കുറയുന്നു
കോട്ടയം: കോട്ടയം ജില്ലയില്‍ 363 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 356 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. പുതിയതായി 5289 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 161 പുരുഷന്‍മാരും 172 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 69 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 269 പേര്‍ രോഗമുക്തരായി. 3387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 79385 പേര്‍ കോവിഡ് ബാധിതരായി. 75810 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14210 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
കോട്ടയം 54, മുത്തോലി 20, ചിറക്കടവ് 18, തലയോലപ്പറമ്പ് 15, പാമ്പാടി 14, എലിക്കുളം 13, അകലക്കുന്നം 12, ഏറ്റുമാനൂർ - 9, ഈരാറ്റുപേട്ട, ചങ്ങനാശേരി, ഉഴവൂർ, വൈക്കം, വെച്ചൂർ 8, തലപ്പലം, കുമരകം 7, വെള്ളൂർ, ഭരണങ്ങാനം, പനച്ചിക്കാട്, തലയാഴം, കാഞ്ഞിരപ്പള്ളി, മരങ്ങാട്ടുപിള്ളി, മീനടം 6, പാറത്തോട്, കൂരോപ്പട, കങ്ങഴ, മാടപ്പളളി, മണിമല, കടനാട് 5,
വാകത്താനം, കരൂർ, തൃക്കൊടിത്താനം, മീനച്ചിൽ, നീണ്ടൂർ, പാലാ 4, മുളക്കുളം, രാമപുരം, നെടുംകുന്നം, കുറിച്ചി, തിടനാട്, പൂഞ്ഞാർ 3 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മുണ്ടക്കയം, വാഴൂർ, മറവന്തുരുത്ത്, പായിപ്പാട്, ചെമ്പ്, പള്ളിക്കത്തോട്, തിരുവാർപ്പ്, അയർക്കുന്നം, കറുകച്ചാൽ, കടപ്ലാമറ്റം, മൂന്നിലവ്, കടുത്തുരുത്ത 2, എരുമേലി, തലനാട്, അയ്മനം, വിജയപുരം, വെളിയന്നൂർ, കുറവിലങ്ങാട്, ടി വി പുരം,
മണർകാട്, വാഴപ്പള്ളി, പൂഞ്ഞാർ തെക്കേക്കര, കിടങ്ങൂർ, അതിരമ്പുഴ, കൊഴുവനാൽ, ഉദയനാപുരം, ഞീഴൂർ, ആർപ്പൂക്കര 1 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications