കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് 37 പേർക്ക് കൂടി കൊവിഡ്: 33 പേർക്കും സമ്പർക്കത്തിലൂടെ രോഗം, ചികിത്സയിലുള്ളത് 450 പേർ!!

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ 37 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. ഏറ്റുമാനൂരില്‍ മാത്രം 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 70 പേര്‍ രോഗമുക്തരായി. നിലവില്‍ 450 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 1499 പേര്‍ക്ക് രോഗം ബാധിച്ചു. 1046 പേര്‍ രോഗമുക്തരായി. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 94 പേരും വിദേശത്തുനിന്ന് വന്ന 60 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 133 പേരും ഉള്‍പ്പെടെ ആകെ 287 പേര്‍ക്ക് പുതിയതായി ക്വാറന്റയിന്‍ നിര്‍ദേശിച്ചു. ആകെ 9330 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

സംസ്ഥാനത്ത് അഞ്ച് ഡാമുകള്‍ തകര്‍ന്നുവെന്ന് മനോരമയ്ക്ക് നാക്കുപിഴ; പിഴവ് പറ്റിയത് നിഷ പുരുഷോത്തമന്സംസ്ഥാനത്ത് അഞ്ച് ഡാമുകള്‍ തകര്‍ന്നുവെന്ന് മനോരമയ്ക്ക് നാക്കുപിഴ; പിഴവ് പറ്റിയത് നിഷ പുരുഷോത്തമന്

ഏറ്റുമാനൂര്‍ സ്വദേശിനി(45), രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയുടെ ബന്ധുവായ യുവാവ്(20), രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയുടെ ബന്ധുവായ യുവാവ്(19), ഓട്ടോ ഡ്രൈവറായ ഏറ്റുമാനൂർ സ്വദേശി(40), രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ഭാര്യ(36), രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മകന്‍(15), രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മകന്‍(11), ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി(27), ഏറ്റുമാനൂര്‍ സ്വദേശിനി(65), ഏറ്റുമാനൂര്‍ സ്വദേശിനി(51), കോഴിക്കോട്ട് സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഏറ്റുമാനൂര്‍ സ്വദേശിനി(24) എന്നിവർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

 corona15-159011

ഏറ്റുമാനൂര്‍ സ്വദേശി(65), മാടപ്പള്ളി സ്വദേശിനി(66), രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശിനിയുടെ ബന്ധുവായ യുവാവ്(18), രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശിനിയുടെ ബന്ധുവായ ആണ്‍കുട്ടി(14), മാടപ്പള്ളി സ്വദേശി(23), അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി(83), രോഗം സ്ഥിരീകരിച്ച അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനിയുടെ ബന്ധുവായ യുവതി(19), കോട്ടയം കോടിമത സ്വദേശി(72), നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുടെ ഭാര്യ(65), കോട്ടയം സ്വദേശി(89), തൃക്കൊടിത്താനം സ്വദേശി (51), തൃക്കൊടിത്താനം സ്വദേശിനിയായ വിദ്യാര്‍ഥിനി(15), പുതുപ്പള്ളി സ്വദേശി(29), പാമ്പാടി വിലങ്ങുപാറ സ്വദേശിനി(34) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

മീനടം സ്വദേശി(36), ഞാലിയാകുഴിയില്‍ പച്ചക്കറി കട നടത്തുന്ന തിരുവാര്‍പ്പ് സ്വദേശി(48), വാഴപ്പള്ളി സ്വദേശി(18), തൃപ്പൂണിത്തുറയില്‍ സ്വകാര്യ ബാങ്ക് 11ജീവനക്കാരനായ എരുമേലി സ്വദേശി(40), നേരത്തെ രോഗം സ്ഥിരീകരിച്ച ആലപ്പുഴ മുഹമ്മ സ്വദേശിനിയുടെ 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി(26), വെള്ളാവൂര്‍ സ്വദേശി(27), വെളിയന്നൂര്‍ സ്വദേശിനി(74), കോട്ടയത്ത് ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനി(22) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒറീസയില്‍നിന്ന് ജൂലൈ 23ന് എത്തി കോട്ടയത്ത് ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളി(23), ഒറീസയില്‍നിന്ന് ജൂലൈ 23ന് എത്തി കോട്ടയത്ത് ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളി(48), ഡല്‍ഹിയില്‍നിന്നും ജൂലൈ നാലിന് എത്തിയ കുറിച്ചി സ്വദേശി(26, ഷംസാബാദില്‍നിന്നും ഓഗസ്റ്റ് മൂന്നിന് എത്തിയ പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി(27) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
37 New Coronavirus cases in Kottayam, 33 cases from contact transmission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X