കോട്ടയത്ത് 376 പേര്‍ക്ക് കൊവിഡ്: 372 പേര്‍ക്കും സമ്പര്‍ക്ക ബാധ, 2192 പേർ ചികിത്സയിൽ
കോട്ടയം: കോട്ടയം ജില്ലയില്‍ 376 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 4417 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 173 പുരുഷന്‍മാരും 170 സ്ത്രീകളും 33 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
160 പേര്‍ രോഗമുക്തരായി. 2192 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 87103 പേര്‍ കോവിഡ് ബാധിതരായി. 83857 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12656 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
കോട്ടയം 42, പാമ്പാടി 22, ചങ്ങനാശേരി 21, ആർപ്പൂക്കര, ഞീഴൂർ 17, മാഞ്ഞൂർ 14, ഏറ്റുമാനൂർ 13, അതിരമ്പുഴ,തലയാഴം, കടുത്തുരുത്തി 12 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍
കറുകച്ചാൽ, കുമരകം 11, പുതുപ്പള്ളി, മുളക്കുളം 9, പാലാ, ചിറക്കടവ് 7, തലയോലപ്പറമ്പ്, കടനാട്, എരുമേലി, മീനച്ചിൽ, മണർകാട്, മേലുകാവ്, കുറിച്ചി 6, കാണക്കാരി 5, വൈക്കം, കൂരോപ്പട, കുറവിലങ്ങാട്, വാകത്താനം, നെടുംകുന്നം, തൃക്കൊടിത്താനം, അയർക്കുന്നം, നീണ്ടൂർ, പനച്ചിക്കാട്, വെള്ളൂർ 4, മുത്തോലി, വാഴൂർ, മാടപ്പള്ളി, വെള്ളാവൂർ, വെച്ചൂർ, മൂന്നിലവ്, പാറത്തോട്, മരങ്ങാട്ടുപിള്ളി 3, മറവന്തുരുത്ത്, രാമപുരം, വാഴപ്പള്ളി, കടപ്ലാമറ്റം, എലിക്കുളം, മണിമല, തിടനാട്, കങ്ങഴ, അകലക്കുന്നം - 2 വെളിയന്നൂർ, കിടങ്ങൂർ, കാഞ്ഞിരപ്പള്ളി, ഉഴവൂർ, കൊഴുവനാൽ, പായിപ്പാട്, തിരുവാർപ്പ്, വിജയപുരം, ഉദയനാപുരം, പള്ളിക്കത്തോട്, മീനടം എന്നിവിടങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആത്മികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications