Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 39 പേർക്ക് കൊവിഡ്: ഒമ്പത് പേർക്ക് സമ്പർക്കത്തിലൂടെ രോഗം!! മൂന്ന് ആരോഗ്യ പ്രവർത്തകർക്കും

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന്‌ 39 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും വിദേശത്തുനിന്നു വന്ന 17 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 10 പേരും വൈറസ് ബാധിതരില്‍ ഉള്‍പ്പെടുന്നു. ഏഴു പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 218 പേരാണ് ചികിത്സയിലുള്ളത്.

കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയായ കടുത്തുരുത്തി മാഞ്ഞൂര്‍ സ്വദേശിനി(44), ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് കെയര്‍ പദ്ധതിയിലെ ഡ്രൈവറായ ഭരണങ്ങാനം സ്വദേശി(40), ആശാ പ്രവര്‍ത്തകയായ ഭരണങ്ങാനം സ്വദേശിനി(42) എന്നിവർക്കും വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഭരണങ്ങാനം സ്വദേശിയുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

 മാർക്കറ്റിലെ തൊഴിലാളികൾക്കും

മാർക്കറ്റിലെ തൊഴിലാളികൾക്കും


ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ ഏറ്റുമാനൂര്‍ സ്വദേശി(37)ക്ക് ആന്‍റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്ന ഇയാളുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ഇതേ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ ഓണന്തുരുത്ത് സ്വദേശി(60)യ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആന്‍റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും ഇദ്ദേഹത്തിന് ഒരു തരത്തിലുള്ള ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമായിട്ടില്ല.
പ്രവിത്താനം മാര്‍ക്കറ്റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ രാമപുരം സ്വദേശി(63). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
പ്രവിത്താനം മാര്‍ക്കറ്റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ പ്രവിത്താനം സ്വദേശി(40), മാഞ്ഞൂര്‍ പഞ്ചായത്ത് ജീവനക്കാരിയായ മാഞ്ഞൂര്‍ സ്വദേശിനി(39) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

ശുചീകരണ പ്ലാന്റിലെ ഓപ്പറേറ്റർ

ശുചീകരണ പ്ലാന്റിലെ ഓപ്പറേറ്റർ

കോതനല്ലൂര്‍ ക്വാറന്‍റയിന്‍ കേന്ദ്രത്തിലെ ജീവനക്കാരിയായ കുറുപ്പുന്തറ സ്വദേശിനി(40), നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ഏറ്റുമാനൂര്‍ സ്വദേശിനി(59), കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ജലശുചീകരണ പ്ലാന്‍റ് ഓപ്പറേറ്ററായ പത്തനംതിട്ട സ്വദേശി(24) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉൾപ്പെടുന്ന വ്യക്തിയാണ് ശുചീകരണ പ്ലാന്റിന്റെ ഓപ്പറേറ്റർ. നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന കടനാട് സ്വദേശിനി(20), ദുബായില്‍നിന്നും ജൂലൈ മൂന്നിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പുതുപ്പള്ളി സ്വദേശി(27), സൗദി അറേബ്യയിൽ നിന്ന് ജൂലൈ നാലിന് എത്തി മുത്തോലിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പൊന്‍കുന്നം സ്വദേശി(55), ഖത്തറില്‍നിന്നും ജൂലൈ രണ്ടിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(40) എന്നിവരും രോഗം സ്ഥിരീകരിച്ച 39 പേരിൽ ഉൾപ്പെടുന്നവരാണ്.

രോഗികൾ കൂടുന്നു

രോഗികൾ കൂടുന്നു

ദുബായില്‍നിന്നും ജൂലൈ മൂന്നിന് എത്തി കുറിച്ചിയിലെ സുഹൃത്തിന്‍റെ വീട്ടില്‍ ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി(35)യ്ക്ക് ദുബായില്‍ ഏപ്രില്‍ 27ന് രോഗം സ്ഥിരീകരിച്ചിരുന്നു. മെയ് 19ന് സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ വീണ്ടും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഖത്തറില്‍നിന്നും ജൂലൈ രണ്ടിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശി(24), ദുബായില്‍നിന്ന് ജൂണ്‍ 24ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മുളക്കുളം കീഴൂര്‍ സ്വദേശി(58), ദുബായില്‍നിന്ന് ജൂണ്‍ 30ന് എത്തി പയ്യപ്പാടിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പുതുപ്പള്ളി സ്വദേശി(56) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കുടുതൽ പേർക്ക് രോഗം

കുടുതൽ പേർക്ക് രോഗം

ദുബായില്‍നിന്ന് ജൂലൈ ഒന്നിന് എത്തി പയ്യപ്പാടിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വൈക്കം സ്വദേശി(25),
ദുബായില്‍നിന്ന് ജൂലൈ ഒന്നിന് എത്തി നീലിമംഗലത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വെളിയന്നൂര്‍ സ്വദേശി(27), ഷാര്‍ജയില്‍നിന്ന് ജൂലൈ ഒന്നിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(52), ദുബായില്‍നിന്ന് ജൂണ്‍ 29ന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വൈക്കം കുടവെച്ചൂര്‍ സ്വദേശി, ദുബായില്‍നിന്ന് ജൂലൈ മൂന്നിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കൂവപ്പള്ളി സ്വദേശി(43), ഷാര്‍ജയില്‍നിന്ന് ജൂലൈ രണ്ടിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുട്ടുചിറ സ്വദേശി(22) എന്നിവരുടേയും പരിശോധനാ ഫലം പോസിറ്റീവ് ആണ്.

 വിദേശത്ത് നിന്നെത്തിയവർക്ക് രോഗം

വിദേശത്ത് നിന്നെത്തിയവർക്ക് രോഗം

ഷാര്‍ജയില്‍നിന്ന് ജൂലൈ ഒന്നിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വാഴൂര്‍ സ്വദേശി(59), കുവൈറ്റില്‍നിന്ന് ജൂണ്‍ 30ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(26) ദുബായില്‍നിന്ന് ജൂണ്‍ 27ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സ്വദേശി(36), മസ്കറ്റില്‍നിന്ന് ജൂലൈ രണ്ടിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സ്വദേശി(26), തെങ്കാശിയില്‍നിന്നും ജൂലൈ അഞ്ചിന് എത്തി കടനാട് പഞ്ചായത്തില്‍ ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിനി (28) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതര സംസ്ഥാനത്തുനിന്നെത്തിയവർ

ഇതര സംസ്ഥാനത്തുനിന്നെത്തിയവർ

ഹരിയാനയില്‍നിന്നും ജൂലൈ ഏഴിന് എത്തി പാലായിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പാലാ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(32), ഹൈദരാബാദില്‍നിന്നും ജൂലൈ മൂന്നിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(24), ഗുജറാത്തില്‍നിന്നും ജൂലൈ അഞ്ചിന് എത്തി പയ്യപ്പാടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പുതുപ്പള്ളി സ്വദേശി(34), ദില്ലിയിൽ നിന്ന് ജൂലൈ അഞ്ചിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മാഞ്ഞൂര്‍ സ്വദേശി(38), ബെംഗളൂരുവിൽ ജൂലൈ ഒന്നിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ കട്ടച്ചിറ സ്വദേശിനിയായ പെണ്‍കുട്ടി(4) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവർക്ക്

ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവർക്ക്

ദിണ്ടിഗലില്‍നിന്ന് ജൂലൈ നാലിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ കിഴക്കേനട സ്വദേശി(73), രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ കിഴക്കേനട സ്വദേശിയുടെ ഭാര്യ. ദിണ്ടിഗലില്‍നിന്ന് ജൂലൈ നാലിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു. ദില്ലിയിൽ നിന്ന് ജൂണ്‍ 28ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കട്ടച്ചിറ സ്വദേശിനി(34). ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ്. ബെംഗളൂരുവിൽ നിന്ന് ജൂലൈ നാലിന് എത്തി ഏറ്റുമാനൂരിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പുന്നത്തുറ സ്വദേശി(28)യ്ക്കും രോഗം സ്ഥിരീകരിച്ചു.

കുടുതൽ പേർക്ക് രോഗമുക്തി

കുടുതൽ പേർക്ക് രോഗമുക്തി

ജൂണ്‍ രണ്ടിന് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സ്ഥിരീകരിച്ച ചിറക്കടവ് സ്വദേശിനി(36), ദില്ലിയിൽ നിന്നെത്തി ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച വാഴൂര്‍ സ്വദേശിനി(28), ദുബായില്‍നിന്നെത്തി ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശി(33), ദുബായില്‍നിന്നെത്തി ജൂലൈ 10ന് രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശിനി(28), കുവൈറ്റില്‍നിന്നെത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശി(33), സൗദി അറേബ്യയില്‍നിന്നെത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച കുറുമ്പനാടം സ്വദേശി(46), കുവൈറ്റില്‍നിന്നെത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശി(38) എന്നിവർക്കും രോഗം സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+