കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് 4000 പേർക്ക് കൊവിഡ് വാക്സിൻ: ജില്ലയിൽ സജ്ജീകരിച്ചത് 39 കേന്ദ്രങ്ങള്‍

Google Oneindia Malayalam News

കോട്ടയം: കോട്ടയം നാഗമ്പടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നാളെ ആയിരം പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുമെന്ന് ജില്ലാ കളക്ടർ. തിരഞ്ഞെടുപ്പ് ജോലിക്കായി പരിഗണിക്കപ്പെടുന്നവര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നപടികളുടെ ഭാഗമായാണ് ഈ ക്രമീകരണം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റു വിഭാഗങ്ങളില്‍ പെട്ട ആളുകള്‍ക്കും ഇവിടെ വാക്സിന്‍ നല്‍കും. തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ ഈ അവസരം പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പ്: ആലപ്പുഴ ജില്ലയിൽ 2643 ബൂത്തുകൾ, 938 അധിക പോളിങ് സ്റ്റേഷനുകള്‍നിയമസഭ തിരഞ്ഞെടുപ്പ്: ആലപ്പുഴ ജില്ലയിൽ 2643 ബൂത്തുകൾ, 938 അധിക പോളിങ് സ്റ്റേഷനുകള്‍

ഇതിനു പുറമെ മറ്റ് 39 കേന്ദ്രങ്ങളിലും ജില്ലയില്‍ നാളെ വാക്സിന്‍ വിതരണം നടക്കും. ആരോഗ്യ പ്രവര്‍ത്തകര്‍(രണ്ടാമത്തെ ഡോസ്), കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിര പ്രവര്‍ത്തകര്‍, അറുപതു വയസിന് മുകളിലുള്ളവര്‍, 45ല്‍ അധികം പ്രായവും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉള്ളവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കിവരുന്നത്.
cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തശേഷം വാക്സിനേഷന്‍ കേന്ദ്രം തിരഞ്ഞെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് സൗകര്യപ്രദമായ കേന്ദ്രത്തിലെത്തി കുത്തിവയ്പ്പ് സ്വീകരിക്കാം.

corona15-159

നാളെ കോട്ടയം ജില്ലയില്‍ വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി,
ജനറല്‍ ആശുപത്രികള്‍-ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി,
പാലാ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രികള്‍-വൈക്കം, കുറവിലങ്ങാട്
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍- അതിരമ്പുഴ, മീനടം, കാളകെട്ടി, വെള്ളാവൂര്‍
സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍-അറുന്നൂറ്റിമംഗലം, അയര്‍ക്കുന്നം, ഇടമറുക്, ഇടയാഴം, ഇടയിരിക്കപ്പുഴ, എരുമേലി, കടപ്ലാമറ്റം, കൂടല്ലൂര്‍, കുമരകം, പൈക, രാമപുരം, തലയോലപ്പറമ്പ്, ഉള്ളനാട്, കറുകച്ചാല്‍
കുടുംബാരോഗ്യ കേന്ദ്രങ്ങള്‍- കുറുപ്പുന്തറ, മാടപ്പള്ളി, മീനച്ചില്‍, മുണ്ടന്‍കുന്ന്, നാട്ടകം, വാഴൂര്‍, പനച്ചിക്കാട്
ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സ്പെഷ്യാലിറ്റി ആശുപത്രി
മറ്റു കേന്ദ്രങ്ങള്‍-സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി കോത്തല, ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ കോട്ടയം, ക്രിസ്തുരാജ് ഹാള്‍ ഏറ്റുമാനൂര്‍, സര്‍ക്കാര്‍ യുപിഎസ് മുട്ടമ്പലം, മൗണ്ട് കാര്‍മല്‍ സ്കൂൾ കോട്ടയം, എം.ജി.എം സ്കൂള്‍ പാമ്പാടി, എം.ഡി സെമിനാരി സ്കൂള്‍ കോട്ടയം, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം കോട്ടയം എന്നിവിടങ്ങളിലാണ് നാളെ വാക്സിൻ വിതരണം നടക്കുന്നത്.

English summary
4000 People get Coronavirus vaccine tomorrow from Kottayam district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X