കോട്ടയത്ത് 408 പേർക്ക് കൊവിഡ്: 499 പേർ രോഗമുക്തി നേടി, 36 കുട്ടികൾക്കും രോഗം!!
കോട്ടയം: കോട്ടയം ജില്ലയില്‍ 408 പേര്‍ കൂടി കൊവിഡ് ബാധിതരായി. ഇതിൽ 404 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധയേറ്റിട്ടുള്ളത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 3572 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 211 പുരുഷന്‍മാരും 161 സ്ത്രീകളും 36 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 78 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
499 പേര്‍ രോഗമുക്തരായി. 6397 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 52613 പേര്‍ കോവിഡ് ബാധിതരായി. 46019 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13117 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 45, ചങ്ങനാശേരി 39, പാറത്തോട് 36, തലയാഴം 17, ഏറ്റുമാനൂര്‍ 15, മുണ്ടക്കയം, വെച്ചൂര്‍ 14, കാഞ്ഞിരപ്പള്ളി 13, വിജയപുരം, വൈക്കം, മണര്‍കാട് 10, കുമരകം 8, പനച്ചിക്കാട്, എരുമേലി, പാമ്പാടി 7, അയര്‍ക്കുന്നം, വാഴപ്പള്ളി,ചെമ്പ്, അതിരമ്പുഴ, പാലാ, കരൂര്‍6 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മാഞ്ഞൂര്‍, പുതുപ്പള്ളി, മുളക്കുളം, കൂരോപ്പട, തൃക്കൊടിത്താനം, മറവന്തുരുത്ത് 5, വെള്ളാവൂര്‍, രാമപുരം, കടുത്തുരുത്തി, കല്ലറ, വെളിയന്നൂര്‍, ഉദയനാപുരം,കൂട്ടിക്കല്‍, നെടുംകുന്നം, മീനച്ചില്‍ 4, വാകത്താനം, മണിമല, കുറിച്ചി, എലിക്കുളം, ചിറക്കടവ്, ഈരാറ്റുപേട്ട, കിടങ്ങൂര്‍, പള്ളിക്കത്തോട്, തലയോലപ്പറമ്പ് 3, ഞീഴൂര്‍, ആര്‍പ്പൂക്കര, മരങ്ങാട്ടുപിള്ളി, മുത്തോലി, മീനടം, തീക്കോയി,കൊഴുവനാല്‍ 2, വാഴൂര്‍, വെള്ളൂര്‍, തിടനാട്, മാടപ്പള്ളി, തിരുവാര്‍പ്പ്, പൂഞ്ഞാര്‍, കടപ്ലാമറ്റം, ഉഴവൂര്‍, മൂന്നിലവ്,അയ്മനം, കുറവിലങ്ങാട്, കങ്ങഴ, കറുകച്ചാല്‍ 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.












Click it and Unblock the Notifications