കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് 416 പേർക്ക് കൊവിഡ്: 414 പേർക്കും സമ്പർക്കബാധ, 43 കുട്ടികൾക്കും രോഗം!!

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ 416 പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. 414 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 3437 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 227 പുരുഷന്‍മാരും 146 സ്ത്രീകളും 43 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 കലാശക്കൊട്ടിനിടെ കണ്ണൂൂരിൽ പോലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും; കിണവക്കൽ നിർണ്ണായകം കലാശക്കൊട്ടിനിടെ കണ്ണൂൂരിൽ പോലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും; കിണവക്കൽ നിർണ്ണായകം

അതേ സമയം ജില്ലയിൽ ഇന്ന് 455 പേർ രോഗമുക്തരായി. 5273 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 41552 പേര്‍ കോവിഡ് ബാധിതരായി. 36169 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13344 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. ചങ്ങനാശേരി 62, കോട്ടയം 55, ഞീഴൂർ 18, തീക്കോയി 17, മാടപ്പള്ളി, വാഴൂർ15, മാഞ്ഞൂർ 12, ഏറ്റുമാനൂർ, കടുത്തുരുത്തി 11, കുറിച്ചി, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട് 9, മണിമല 8, ചിറക്കടവ്, ഈരാറ്റുപേട്ട, തൃക്കൊടിത്താനം, ഉദയനാപുരം, വാഴപ്പള്ളി 7,എരുമേലി, പായിപ്പാട് 6, കിടങ്ങൂർ, കുമരകം, വൈക്കം -5,കങ്ങഴ, പാമ്പാടി, കടനാട്, പാലാ, തലപ്പലം, മരങ്ങാട്ടുപിള്ളി 4 എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

coran-093-1583

കൂരോപ്പട, കൊഴുവനാൽ, തിടനാട് മറവന്തുരുത്ത്, വെളിയന്നൂർ, നെടുംകുന്നം, തലയോലപ്പറമ്പ്, കറുകച്ചാൽ, തിരുവാർപ്പ്, അയർക്കുന്നം, ഉഴവൂർ, രാമപുരം, ടി.വി പുരം, പൂഞ്ഞാർ - 3, മേലുകാവ്, വെച്ചൂർ, എലിക്കുളം, പള്ളിക്കത്തോട്, മീനച്ചിൽ, അകലക്കുന്നം, മുളക്കുളം,പാറത്തോട്, ആർപ്പൂക്കര, പുതുപ്പള്ളി, വെള്ളൂർ, മണർകാട്, അതിരമ്പുഴ - 2, വിജയപുരം, തലയാഴം, ചെമ്പ്, അയ്മനം, കടപ്ലാമറ്റം, കല്ലറ, കരൂർ, കൂട്ടിക്കൽ, മുണ്ടക്കയം, ഭരണങ്ങാനം, മൂന്നിലവ് - 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.

English summary
416 New Coronavirus cases in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X