കോട്ടയത്ത് 417 പേര്‍ക്ക് കൊവിഡ്: 416 പേര്‍ക്കും സമ്പര്‍ക്ക ബാധ, 83697 പേര്‍ക്ക് രോഗമുക്തി
കോട്ടയം: കോട്ടയം ജില്ലയില്‍ 417 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 416 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 4281 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 194 പുരുഷന്‍മാരും 189 സ്ത്രീകളും 34 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 250 പേര്‍ രോഗമുക്തരായി. 2186 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 86733 പേര്‍ കോവിഡ് ബാധിതരായി. 83697 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12473 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
കോട്ടയം- 66, മാഞ്ഞൂര്‍ 25, കൂരോപ്പട 23, പാമ്പാടി 21, അതിരമ്പുഴ- 18, എലിക്കുളം, ചങ്ങനാശേരി 16, ആര്‍പ്പൂക്കര 14, ചിറക്കടവ് 13, മണിമല 12, പാലാ, മാടപ്പള്ളി, തിരുവാര്‍പ്പ് 9, പാറത്തോട്, കാണക്കാരി, ഏറ്റുമാനൂര്‍ 8, പായിപ്പാട് 7, കാഞ്ഞിരപ്പള്ളി, മറവന്തുരുത്ത്, എരുമേലി,മുത്തോലി, മണര്‍കാട്-6 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നീണ്ടൂര്‍, ഉദയനാപുരം, പൂഞ്ഞാര്‍, മീനടം 5, വൈക്കം, ,ചെമ്പ്, കുറിച്ചി, ഭരണങ്ങാനം, ഉഴവൂര്‍, വാഴപ്പള്ളി, വെള്ളൂര്‍, കുമരകം 4, ഞീഴൂര്‍, അയ്മനം, കല്ലറ, കടുത്തുരുത്തി, തലയാഴം, തൃക്കൊടിത്താനം, രാമപുരം, കടനാട് 3, ടിവി പുരം, വാഴൂര്‍, മീനച്ചില്‍, മേലുകാവ്, അയര്‍ക്കുന്നം, പുതുപ്പള്ളി, തിടനാട് 2, കിടങ്ങൂര്‍, മൂന്നിലവ്, വാകത്താനം, മുണ്ടക്കയം, പൂഞ്ഞാര്‍ തെക്കേക്കര, തലയോലപ്പറമ്പ്, ഈരാറ്റുപേട്ട, പനച്ചിക്കാട്, പള്ളിക്കത്തോട്, വിജയപുരം, വെളിയന്നൂര്‍, കരൂര്‍, തീക്കോയി, കടപ്ലാമറ്റം, കുറവിലങ്ങാട് ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications