കോട്ടയത്ത് 423 പേർക്ക് കൂടി കൊവിഡ്: 420 പേർക്ക് സമ്പർക്ക ബാധ, 50 കുട്ടികൾക്കും വൈറസ് ബാധ
കോട്ടയം: കോട്ടയം ജില്ലയില്‍ 423 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 420 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 5271 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 203 പുരുഷന്‍മാരും 170 സ്ത്രീകളും 50 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
271 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3843 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 31921 പേര്‍ കോവിഡ് ബാധിതരായി. 28015 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19640 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
കോട്ടയം-51, മാടപ്പള്ളി-23, ചങ്ങനാശേരി-22, വാകത്താനം-20, കറുകച്ചാല്‍-18, ഏറ്റുമാനൂര്‍-16, പൂഞ്ഞാര്‍ തെക്കേക്കര, അയര്‍ക്കുന്നം-15, എലിക്കുളം-14, തലയോലപ്പറമ്പ്, തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി-11, കുമരകം-10, പനച്ചിക്കാട്-9, കൂരോപ്പട, വാഴപ്പള്ളി, മീനച്ചില്‍, മറവന്തുരുത്ത്, പാമ്പാടി-8 , പുതുപ്പള്ളി, എരുമേലി, തലപ്പലം, വിജയപുരം,മണര്‍കാട്-7
തിടനാട്, ആര്‍പ്പൂക്കര, പൂഞ്ഞാര്‍-6, കാണക്കാരി, വെച്ചൂര്‍, ഈരാറ്റുപേട്ട, മേലുകാവ്-5
പാലാ, തീക്കോയി-4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഉഴവൂര്‍, ചിറക്കടവ്, തലയാഴം, മുണ്ടക്കയം, തിരുവാര്‍പ്പ്, അതിരമ്പുഴ, കടുത്തുരുത്തി, ഭരണങ്ങാനം-3 , വെള്ളൂര്‍, ഉദയനാപുരം, അയ്മനം, നീണ്ടൂര്‍, മണിമല, കിടങ്ങൂര്‍, രാമപുരം, അകലക്കുന്നം, മുളക്കുളം, കുറവിലങ്ങാട്-2 ,വാഴൂര്‍, മീനടം, വെളിയന്നൂര്‍, നെടുംകുന്നം, കരൂര്‍, പായിപ്പാട്, കുറിച്ചി, പാറത്തോട്, ചെമ്പ്, വൈക്കം, മൂന്നിലവ്, കോരുത്തോട്-1 എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications