കോട്ടയത്ത് 440 പേർക്ക് കൊവിഡ്: 437 പേർക്കും സമ്പർക്കബാധ, 212 പേർക്ക് രോഗമുക്തി
കോട്ടയം: കോട്ടയം ജില്ലയില്‍ 440 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 437 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4741 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 214 പുരുഷന്‍മാരും 184 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 212പേര്‍ രോഗമുക്തരായി. 4878 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 77282 പേര്‍ കോവിഡ് ബാധിതരായി. 72224 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17507 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
കോട്ടയം 58, പാലാ 18, കുറിച്ചി 17, വൈക്കം, വാകത്താനം 16, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുമരകം 14, ചങ്ങനാശേരി, മീനച്ചിൽ 12, ഉഴവൂർ, പനച്ചിക്കാട്, കല്ലറ11, എലിക്കുളം, മരങ്ങാട്ടുപിള്ളി 10, വാഴപ്പള്ളി, രാമപുരം 9, പുതുപ്പള്ളി, പാമ്പാടി, കരൂർ, അകലക്കുന്നം 8 കറുകച്ചാൽ, തലയോലപ്പറമ്പ് 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
താരങ്ങളുടെ വന്‍പട; ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം അവാര്‍ഡ് ചടങ്ങിന്റെ ചിത്രങ്ങള്‍

കടപ്ലാമറ്റം, ഉദയനാപുരം, മുളക്കുളം 6, ചിറക്കടവ്, അയർക്കുന്നം, തൃക്കൊടിത്താനം, ഏറ്റുമാനൂർ, വെള്ളൂർ, മുത്തോലി 5
മണർകാട്, ഭരണങ്ങാനം, മേലുകാവ്, പായിപ്പാട്, തിരുവാർപ്പ്, ഞീഴൂർ 4 കാണക്കാരി, എരുമേലി, മൂന്നിലവ്,
കൂരോപ്പട, ആർപ്പൂക്കര, തിടനാട്, മാടപ്പള്ളി, അതിരമ്പുഴ, പള്ളിക്കത്തോട് 3, പൂഞ്ഞാർ, കുറവിലങ്ങാട്, കിടങ്ങൂർ, ടി.വി പുരം, നീണ്ടൂർ, കൂട്ടിക്കൽ 2, വാഴൂർ, വിജയപുരം, വെളിയന്നൂർ, തീക്കോയി, കടനാട്, തലനാട്, വെച്ചൂർ, തലപ്പലം, മറവന്തുരുത്ത്, കങ്ങഴ, അയ്മനം, മീനടം എന്നിവിടങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications