കോട്ടയത്ത് 450 പേർക്ക് കൊവിഡ്: ഒരു ആരോഗ്യപ്രവർത്തകനും വൈറസ് ബാധ, 829 പേർക്ക് രോഗമുക്തി
കോട്ടയം: കോട്ടയം ജില്ലയില്‍ 450 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 447 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്ന് പേര്‍ രോഗബാധിതരായി. പുതിയതായി 6960 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 202 പുരുഷന്‍മാരും 203 സ്ത്രീകളും 45 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
829 പേര്‍ രോഗമുക്തരായി. 5758 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 69548 പേര്‍ കോവിഡ് ബാധിതരായി. 63600 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16128 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
കോട്ടയം 86, വാഴപ്പള്ളി 17, ചങ്ങനാശേരി 16, ചിറക്കടവ് 14, നെടുംകുന്നം 13, ഏറ്റുമാനൂര്‍, വൈക്കം 11, പുതുപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കടുത്തുരുത്തി, മാടപ്പള്ളി-10 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കൂരോപ്പട, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്, പാല 9, തിടനാട്, ഭരണങ്ങാനം 8, അതിരമ്പുഴ, പാമ്പാടി 7, ഉദയനാപുരം, തീക്കോയി, കറുകച്ചാല്‍, മാഞ്ഞൂര്‍, നീണ്ടൂര്‍, മുളക്കുളം, എലിക്കുളം, ഈരാറ്റുപേട്ട, കുറിച്ചി, മറവന്തുരുത്ത് 6, തലയോലപ്പറമ്പ്, ആര്‍പ്പൂക്കര, എരുമേലി, അകലക്കുന്നം, രാമപുരം, മീനടം, മൂന്നിലവ്, മണര്‍കാട് 5, കല്ലറ, അയര്‍ക്കുന്നം, കുറവിലങ്ങാട്, വാകത്താനം 4, കോരുത്തോട്, തൃക്കൊടിത്താനം, പൂഞ്ഞാര്‍, കരൂര്‍, തലനാട്, കിടങ്ങൂര്‍ 3, കങ്ങഴ, കൂട്ടിക്കല്‍, വാഴൂര്‍, മുത്തോലി, കടപ്ലാമറ്റം, തലപ്പലം, ഞീഴൂര്‍, വെളിയന്നൂര്‍, പായിപ്പാട്, മേലുകാവ്,അയ്മനം 2, പള്ളിക്കത്തോട്, കടനാട്, കുമരകം, തിരുവാര്‍പ്പ്, മരങ്ങാട്ടുപിള്ളി, വെള്ളൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, കാണക്കാരി, ടിവി പുരം, മീനച്ചില്‍ എന്നിവിടങ്ങളിൽ അഞ്ചിൽപേരിൽ താഴെ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications