Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 459 പേർക്കും കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു, 429 പേർക്ക് രോഗമുക്തി!!

കോട്ടയം: കോട്ടയം ജില്ലയില്‍ 459 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 453 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. പുതിയതായി 5076 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04 ആയി കുറഞ്ഞു.
രോഗം ബാധിച്ചവരില്‍ 231 പുരുഷന്‍മാരും 197 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

429 പേര്‍ രോഗമുക്തരായി. 5371 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 58151 പേര്‍ കോവിഡ് ബാധിതരായി. 52645 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13625 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 61, ചങ്ങനാശേരി 26, മുണ്ടക്കയം 17, എരുമേലി 16, കാണക്കാരി 14, രാമപുരം 12, പനച്ചിക്കാട് 11, പാലാ, കറുകച്ചാല്‍, മാഞ്ഞൂര്‍, കരൂര്‍, മണിമല 10, തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, വാഴൂര്‍, വിജയപുരം 9, കാഞ്ഞിരപ്പള്ളി, തൃക്കൊടിത്താനം, മുളക്കുളം, അയര്‍ക്കുന്നം, മരങ്ങാട്ടുപിള്ളി 8, പുതുപ്പള്ളി, ആര്‍പ്പൂക്കര 7 കുറിച്ചി,പള്ളിക്കത്തോട്, ഭരണങ്ങാനം, ഉദയനാപുരം, വാഴപ്പള്ളി, നെടുംകുന്നം, കടപ്ലാമറ്റം 6 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona4353-15

അതിരമ്പുഴ, വൈക്കം, കൊഴുവനാല്‍, മണര്‍കാട്, വാകത്താനം, കൂരോപ്പട, വെളിയന്നൂര്‍, കടുത്തുരുത്തി, പാമ്പാടി 5
വെള്ളൂര്‍, തിരുവാര്‍പ്പ്, തീക്കോയി, പായിപ്പാട്, മറവന്തുരുത്ത്, ചിറക്കടവ്, കോരുത്തോട്, കല്ലറ 4ചെമ്പ്, ഈരാറ്റുപേട്ട, കിടങ്ങൂര്‍, പാറത്തോട് 3, വെച്ചൂര്‍, കുറവിലങ്ങാട്, തലയാഴം, അകലക്കുന്നം, മീനടം, കടനാട്, അയ്മനം, ഞീഴൂര്‍, മീനച്ചില്‍, കൂട്ടിക്കല്‍, പൂഞ്ഞാര്‍ 2, കുമരകം, കങ്ങഴ, തലപ്പലം, എലിക്കുളം, വെള്ളാവൂര്‍, മുത്തോലി, ഉഴവൂര്‍, തിടനാട്, മാടപ്പള്ളി 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+