കോട്ടയത്ത് നേരിയ ആശ്വാസം: 47 പേർക്ക് കൊവിഡ്, 38 പേർക്കും വൈറസ് ബാധ സമ്പർക്കത്തിലൂടെ!!

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് 47 പേർക്ക് രോഗം സ്ഥിരീകരിച്ചു. ലഭിച്ച 861 സാമ്പിള്‍ പരിശോധന ഫലങ്ങളില്‍ 47 എണ്ണം പോസിറ്റീവായി. ഇതില്‍ 38 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റസിഡന്‍റ് ഡോക്ടറും വിദേശത്തുനിന്നെത്തിയ അഞ്ചു പേരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും ആലപ്പുഴ മുഹമ്മ സ്വദേശിയും ഇടുക്കി തൊടുപുഴ സ്വദേശിനിയും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുമായി എത്തിയ ആറു പേര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ 57 പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 557 പേര്‍ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുണ്ട്. ഇതുവരെ ജില്ലയില്‍ ആകെ 1241 പേര്‍ക്ക് രോഗം ബാധിച്ചു. 683 പേര്‍ രോഗമുക്തി നേടി. ഇന്ന് ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ ആകെ 9385 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. ഇതുവരെ 31834 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്നു മാത്രം 836 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 1016 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. കോട്ടയം ജില്ലയിൽ ഒരു ആരോഗ്യ പ്രവർത്തകന് കോട്ടയം മെഡിക്കല്‍ കോളേജിലെ റസിഡന്‍റ് ഡോക്ടര്‍(29) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona336-1

അതിരമ്പുഴ സ്വദേശി(28), അതിരമ്പുഴ സ്വദേശി(57), അതിരമ്പുഴ സ്വദേശി(50), അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി(83), അയ്മനം കുടമാളൂര്‍ സ്വദേശി(49), ഭരണങ്ങാനം സ്വദേശി(27), ചങ്ങനാശേരി പുഴവാത് സ്വദേശി(65), ചങ്ങനാശേരി മാമ്മൂട് സ്വദേശി(22), ഏറ്റുമാനൂര്‍ സ്വദേശിനി(40), ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(41), ഏറ്റുമാനൂര്‍ സ്വദേശി(18),
കടുത്തുരുത്തി സ്വദേശി(48), കടുത്തുരുത്തി സ്വദേശിനി(58), കാണക്കാരി കടപ്പൂര്‍ സ്വദേശി(50), കോട്ടയം സ്വദേശി(23)കോട്ടയം സ്വദേശി(94), കോട്ടയം വേളൂര്‍ സ്വദേശി(43), കുറിച്ചി സ്വദേശിനി(36), കുറിച്ചി സ്വദേശിനിയായ പെണ്‍കുട്ടി(8), മാടപ്പള്ളി സ്വദേശി(29), മണര്‍കാട് സ്വദേശിനി(26), മറവന്തുരുത്ത് സ്വദേശിനിയായ പെണ്‍കുട്ടി(10), മേലുകാവ് സ്വദേശി(25) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആലപ്പുഴ മുഹമ്മ സ്വദേശിനി(16), പാലാ സ്വദേശി(30), പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(28), പാറത്തോട് സ്വദേശി(30), ഉദയനാപുരം സ്വദേശി(27), വൈക്കം സ്വദേശിനി(26), വൈക്കം സ്വദേശി(34), വൈക്കം സ്വദേശിനി(46), വൈക്കം സ്വദേശി(34), ഇടുക്കി തൊടുപുഴ സ്വദേശിനിയായ പെണ്‍കുട്ടി(9), കോട്ടയം സ്വദേശിനി(22), മൂലവട്ടം സ്വദേശി(31), മൂലവട്ടം സ്വദേശി(35), കുമരകം സ്വദേശിനി(23), കുറിച്ചി സ്വദേശിനി(88) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു.

ജൂലൈ 16ന് സൗദി അറേബ്യയില്‍നിന്നെത്തിയ ചങ്ങനാശേരി സ്വദേശി(55),ബഹ്റൈനില്‍നിന്ന് ജൂലൈ 14ന് എത്തിയ ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി(54), ദുബായില്‍നിന്നും ജൂലൈ 15ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി(28)
യു കെയില്‍നിന്നും ജൂലൈ 13ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി(59), ദുബായില്‍നിന്നും ജൂലൈ 13ന് എത്തിയ കടുത്തുരുത്തി സ്വദേശി(28) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ 28ന് ബാംഗ്ലൂരില്‍നിന്നെത്തിയ ഏറ്റുമാനൂര്‍ സ്വദേശി(21), രോഗം സ്ഥീരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിക്കൊപ്പം ബാംഗ്ലൂരില്‍നിന്നെത്തിയ സഹോദരി(30), ജൂലൈ 17ന് ഡല്‍ഹിയില്‍നിന്നെത്തിയ ഏറ്റുമാനൂര്‍ സ്വദേശി(58) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+